കേരള സമാജം ഓണാഘോഷം

മൈസൂരു : സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോൺ ഓണാഘോഷം സംഘടിപ്പിച്ചു. സാത്തഗള്ളി ഡിപോൾ പബ്ലിക് സ്‌കൂളിൽ നടന്ന ആഘോഷം പ്രിൻസിപ്പൽ ഫാ. ജോമേഷ് മോളാല ഉദ്ഘാടനം ചെയ്തു. സമാജം സ്റ്റേറ്റ് പ്രസിഡന്റ് രാജേന്ദ്രൻ മുഖ്യാതിഥിയായി. ഈസ്റ്റ് സോൺ ചെയർമാൻ പി. സുരേഷ് ബാബു അധ്യക്ഷനായി. സ്റ്റേറ്റ് ജനറൽ സെക്രട്ടറി ശശിധരൻ, ജോയിന്റ് സെക്രട്ടറി ജയരാജ്, അഡ്വ. ബാബുരാജ്, സന്തോഷ്, ഫാ. ഷാജി, അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു. കൈകൊട്ടിക്കളി, കസേര കളി, കുട്ടികളുടെയും അംഗങ്ങളുടെയും കലാപരിപാടികൾ, പൂക്കളം തീർക്കൽ, കായിക മത്സരങ്ങൾ, ഓണസദ്യ എന്നിവ നടന്നു.