കെ.എൻ.എസ്.എസ്. ഓഫീസ് ഉദ്ഘാടനം

ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റി വൈറ്റ്ഫീൽഡ് കരയോഗത്തിന്റെ പുതിയ ഓഫീസ് കെ.എൻ.എസ്.എസ്. ചെയർമാൻ ആർ. മനോഹരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. വൈറ്റ്ഫീൽഡ് എ.ഇ.സി.എസ്. ലേഔട്ട് ബി ബ്ലോക്കിലെ സെക്കൻഡ്‌ ക്രോസിലാണ് പുതിയ ഓഫീസ്.

ഉദ്ഘാടനച്ചടങ്ങിൽ വൈസ് ചെയർമാൻ ജി. മോഹന കുമാർ, ജനറൽ സെക്രട്ടറി ടി.വി. നാരായണൻ, ജോ. ജനറൽ സെക്രട്ടറി ഹരീഷ് കുമാർ, ട്രഷറർ വിജയകുമാർ, കരയോഗം പ്രസിഡന്റ് പത്മകുമാർ, സെക്രട്ടറി പുരുഷോത്തമൻനായർ, മഹിളാവിഭാഗം പ്രസിഡന്റ് ലതാ മേനോൻ എന്നിവർ സംസാരിച്ചു. മഹിളാ വിഭാഗം അംഗങ്ങൾ സർവൈശ്വര്യ പൂജയും ലളിതാ സഹസ്രനാമ പാരായണവും നടത്തി.