ജപമാല സമർപ്പണം സമാപിച്ചു

ബെംഗളൂരു : മൗണ്ട് കാർമൽ ഫൊറോനാ പള്ളിയിൽ പത്തുദിവസത്തെ ജപമാല സമർപ്പണത്തിന് ജപമാല പ്രദക്ഷിണത്തോടെ സമാപനമായി.

ദിവ്യബലിക്ക് റവ. ഫാ. പോൾ താണിപ്പള്ളി മുഖ്യ കാർമികനായി.

ഫൊറോനാ വികാരി ഫാ. അഗസ്റ്റിൻ പുതിയേടത്തുചാലിൽ, അസി. വികാരി ഫാ. ജോസഫ് അലക്‌സ് എന്നിവർ സഹകാർമികരായിരുന്നു. ജപമാല പ്രദക്ഷിണത്തിൽ മാതാവിന്റെ തിരുസ്വരൂപങ്ങളും ദീപാലങ്കാരങ്ങളും വഹിച്ചുകൊണ്ടുള്ള യുണിറ്റ് ലീഡർമാർക്കൊപ്പം ഭക്തജനങ്ങൾ അണിനിരന്നു.

ട്രസ്റ്റിമാരായ കെ.സി. ജോസഫ്, ജോബി എം. ജേക്കബ്, രഞ്ജിത്ത് സെബാസ്റ്റ്യൻ, തെയോഫിൻ വിൻസെന്റ് എന്നിവർ നേതൃത്വം നൽകി.