മലയാളം മിഷൻ പഠനകേന്ദ്രം ആരംഭിച്ചു

ബെംഗളൂരു : സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ നേതൃത്വത്തിൽ തണൽ മലയാളം എന്ന പേരിൽ മലയാളം മിഷൻ പഠനകേന്ദ്രം ആരംഭിച്ചു. ക്രിയേഷൻ പ്രസിഡന്റ് ഹെറാൾഡ് ലെനിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ ഉദ്ഘാടനം നിർവഹിച്ചു. ഹിത വേണുഗോപാൽ, നൂർ മുഹമ്മദ്, ടോമി ജെ. ആലുങ്കൽ, ഹെറാൾഡ് ലെനിൻ, രസ്‌ന രാജീവ്, സുലോചന, രാജു ടി.വി., ഗീത ശശികുമാർ, അബ്ദുൾ റൗഫ് എന്നിവർ പ്രസംഗിച്ചു. സംഗീത പരിപാടിയുമുണ്ടായിരുന്നു.