ഐ.പി.സി. ബെംഗളൂരു സെന്റർ വൺ വാർഷിക കൺവെൻഷൻ തുടങ്ങി

ബെംഗളൂരു : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ (ഐ.പി.സി.) ബെംഗളൂരു സെന്റർ വൺ വാർഷിക കൺവെൻഷൻ തുടങ്ങി. ഐ.പി.സി. സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പാസ്റ്റർ സി.വി.ചാക്കോ അധ്യക്ഷത വഹിച്ചു.

പാസ്റ്റർ കെ.കെ.മാത്യു മുഖ്യസന്ദേശം നൽകി. ഹൊറമാവ് അഗര ഐ.പി.സി. ഹെഡ്ക്വാർട്ടേഴ്‌സ് ഓഡിറ്റോറിയത്തിൽ ആരംഭിച്ച മൂന്ന് ദിവസത്തെ കൺവെൻഷനിൽ വൈകിട്ട് ആറു മുതൽ സംഗീത ശുശ്രൂഷയും സുവിശേഷയോഗവും നടക്കും. വെള്ളിയാഴ്ച രാവിലെ 10-ന് ഉപവാസ പ്രാർഥന. ഉച്ചയ്ക്ക് 2.30 മുതൽ സോദരീ സമാജം സമ്മേളനം. ശനിയാഴ്ച രാവിലെ 10 മുതൽ യുവജനങ്ങൾക്കായി പ്രത്യേക ഉണർവ് യോഗം. ഉച്ചയ്ക്ക് 2.30-ന് സൺഡേ സ്‌കൂൾ പി.വൈ.പി.എ. വാർഷിക സമ്മേളനം. ഞായറാഴ്ച രാവിലെ ഒൻപതിന് 23 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയും.പാസ്റ്റർ.ഡോ.വർഗീസ് ഫിലിപ്പ് നേതൃത്വം നൽകും. ഉച്ചയോടെ കൺവൻഷൻ സമാപിക്കും. ജനറൽ കൺവീനർ പാസ്റ്റർ ജോർജ് ഏബ്രഹാം, സെന്റർ സെക്രട്ടറി പാസ്റ്റർ സജി ചക്കുംചിറ, കൺവീനർ പാസ്റ്റർ സാബു ജോൺ എന്നിവർ നേതൃത്വം നൽകി.