കവിതാപാരായണ മത്സരം

ബെംഗളൂരു : കുട്ടികൾക്കുള്ള സാഹിത്യ മാസികയായ തൊദൽനുടിയുടെ ആഭിമുഖ്യത്തിൽ കന്നഡ രാജ്യോത്സവത്തോടനുബന്ധിച്ച് സംസ്ഥാനതല കന്നഡ കവിതാപാരായണ മത്സരം നടത്തി.അഞ്ച് വിഭാഗങ്ങളിലായി നടന്ന മത്സരത്തിന്റെ ഫൈനൽ റൗണ്ടിൽ 20 മത്സരാർഥികൾ പങ്കെടുത്തു.ഡോ. സുഷമ ശങ്കർ അധ്യക്ഷത വഹിച്ച പരിപാടി കന്നഡ നടൻ എം.എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു.
എ.ബി. ബസവരാജ്, ആർ. ശ്രീനിവാസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. പ്രൊഫ. രാകേഷ് പ്രസംഗിച്ചു.വിജയികൾക്ക് സമ്മാനങ്ങളും മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകളും
പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു. റെബിൻ രവീന്ദ്രൻ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.