വേൾഡ് മലയാളി ഫെഡറേഷൻ ഓണാഘോഷം

ബെംഗളൂരു : വേൾഡ് മലയാളി ഫെഡറേഷൻ ബെംഗളൂരു കൗൺസിലിന്റെ ഓണാഘോഷം വിവിധ പരിപാടികളോടെ നടത്തി.

സംരംഭക ലക്ഷ്മി എൻ. മേനോൻ, ഓൾ ഇന്ത്യാ മലയാളി അസോസിയേഷൻ ബെംഗളൂരു ചെയർപേഴ്‌സൺ കെ.എൻ. ലത എന്നിവർ മുഖ്യാതിഥികളായിരുന്നു.

ജീവനജ്യോതിയിലെ കുട്ടികളെ പങ്കെടുപ്പിച്ച ഓണാഘോഷത്തിൽ കൈകൊട്ടിക്കളി, നൃത്തപരിപാടികൾ, ഗാനമേള എന്നിവയുണ്ടായിരുന്നു.

വേൾഡ് മലയാളി ഫെഡറേഷൻ നേതാക്കളായ റെജിൻ ചേലപ്പുറം, ഫ്രാൻസ് മുണ്ടാടൻ, ഡിന്റോ ജോസഫ് , സജൻ, സൗമ്യ ജഗന്നാഥൻ, പത്മരാജ്, വല്ലി ജോസ്, സിന്ധു ഗാഥ, സജിനി, ജോസുകുട്ടി, ഹരിഹരൻ, കൃഷ്ണപ്രതീഷ്, ശോഭാ ബാബു, പ്രദീപ്, ബെംഗളൂരു കൗൺസിൽ പ്രസിഡന്റ് രമാ പ്രസന്ന പിഷാരടി, സെക്രട്ടറി ഡോ. കെ.കെ. സുധ തുടങ്ങിയവർ പങ്കെടുത്തു.