സെയ്ന്റ് ജോസഫ് ദേവാലയത്തിൽ പെരുന്നാൾ കൊടിയേറി

ബെംഗളൂരു : ഹൊറമാവ് സെയ്ന്റ് ജോസഫ് ഒാർത്തഡോക്സ് ദേവാലയത്തിലെ പെരുന്നാൾ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടത്തും. പെരുന്നാൾ കൊടിയേറ്റ് വികാരി ഫാ. ഡോ. ഏബ്രഹാം പി. തോമസ് നിർവഹിച്ചു. വെള്ളിയാഴ്ച വൈകീട്ട് ആറിന് സന്ധ്യാപ്രാർഥന, ഏഴിന് ബാഗ്ലൂർ ഓർത്തഡോക്സ് ഗോസ്പൽ ടീമിന്റെ നേതൃത്വത്തിൽ കൺവെൻഷൻ യോഗം തുടങ്ങിയവയുണ്ടായിരിക്കും. ശനിയാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന പാഴ്സനേജ് സമർപ്പണച്ചടങ്ങിന് ബാംഗ്ലൂർ ഭദ്രാസനാധ്യക്ഷൻ ഗീവർഗീസ് മാർ പീലിക്സിനോസ് മുഖ്യകാർമികത്വം വഹിക്കും.
ആറിന് സന്ധ്യാപ്രാർഥനയും ഏഴിന് കൺവെൻഷൻ യോഗം, 7.45-ന് പ്രദക്ഷിണം എന്നിവ നടക്കും. ഞായറാഴ്ച രാവിലെ ഏഴിന് പ്രഭാതപ്രാർഥനയും ഗീവർഗീസ് മാർ പീലിക്സിനോസിന്റെ മുഖ്യകാർമികത്വത്തിൽ മൂന്നിന്മേൽ കുർബാനയുമുണ്ടാകും.
പത്ത് ചേരുന്ന സമ്മേളനത്തിൽ ആദരിക്കൽ, പുരസ്കാരദാനം, ഡയറക്ടറി പ്രകാശനം, വെബ് സൈറ്റ് ഉദ്ഘാടനവും നേർച്ച വിളമ്പ്, പെരുന്നാൾ കൊടിയിറക്ക് എന്നീ ചടങ്ങുകളും നടത്തും.