ബെംഗളൂരുവിൽ സഹകാരികളുടെ സാഗരം: കരുത്തും വിശ്വാസവും ഊട്ടിയുറപ്പിച്ച് ഐസിസിഎസ്എൽ വാർഷിക യോഗം

ബെംഗളൂരു: സഹകാരികളുടെ കരുത്തും വിശ്വാസവും ഊട്ടിയുറപ്പിച്ച് ഇന്ത്യൻ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ് വാർഷിക ജനറൽ ബോഡി യോഗം. ബെംഗളൂരു സൗത്ത് അവന്യൂ ഗ്രൗണ്ടിൽ നടന്ന യോഗത്തിൽ അഞ്ചുസംസ്ഥാനങ്ങളിൽ നിന്നും രണ്ടും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി 12,000 സഹകാരികളാണ് പങ്കെടുത്തത്. രാജ്യത്തെ ഏറ്റവും വലിയ സഹകാരി സംഗമത്തിനാണ് ഐസിസിഎസ്എൽ വേദി ഒരുക്കിയത്. കർണാടക സർക്കാരിന്റെ സഹകരണസംഘങ്ങളുടെ നിയമ സെൽ ജോയിന്റ് രജിസ്ട്രാർ സുരേഷ് ഗൗഡ ഉദ്ഘാടനം ചെയ്ത വാർഷിക ജനറൽ ബോഡി യോഗത്തിൽ ആക്ടിങ് സിഇഒ മീനു ജോണിന്റെ നേതൃത്വത്തിൽ 2024-25 വർഷത്തെ കണക്കുകളും 2025-26 വർഷത്തെ പദ്ധതികളും അവതരിപ്പിച്ചു. യോഗത്തിൽ ചർച്ചക്കെടുത്ത ഏഴ് അജണ്ടകളും ഹർഷാരവത്തോടെയാണ് സഹകാരികൾ പാസാക്കിയത്.
ഐസിസിഎസ്എൽ ചെയർമാൻ ഡോ. സോജൻ വി. അവിരാച്ചന്റെ മറുപടി പ്രസംഗം കൈടികളോടെയാണ് സദസ് സ്വീകരിച്ചത്. 2024-25 വർഷത്തിൽ പത്ത് ലക്ഷം സഹകാരികളെന്ന നേട്ടം സൊസൈറ്റിക്ക് സ്വന്തമാക്കാനായി. രാജ്യത്ത് മറ്റൊരു ക്രെഡിറ്റ് സൊസൈറ്റിക്കും ഈ നേട്ടത്തിലെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അദേഹം വ്യക്തമാക്കി. 1500 ഓഫീസ് സ്റ്റാഫുകൾ സൊസെറ്റിക്കുണ്ട്. കഴിഞ്ഞ വർഷത്തിൽ 1800 കോടി രൂപയുടെ പ്രീമെച്യൂരിറ്റി കൊടുക്കാൻ സൊസൈറ്റിക്ക് സാധിച്ചതിൽ അഭിമാനമുണ്ടെന്ന് അദേഹം വ്യക്തമാക്കി.
സഹകാരികളുടെ വിശ്വാസം ഊട്ടിയുറപ്പിച്ച് തലമുറകൾക്ക് തണലേകുന്ന ഒരു വടവൃഷമായി ഐസിസിഎസ്എൽ പടർന്നു പന്തലിക്കുകയാണ്. ഇതിന്റെ ഭാഗമായി നോർത്ത് ഇന്ത്യയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കും. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, മധ്യപ്രദേശ്, ഉത്തർ പ്രദേശ്, ദാമൻ-ദിയു എന്നിവിടങ്ങളിലേക്ക് കൂടി സൊസൈറ്റി വിപുലപ്പെടുത്തുമെന്ന് ചെയർമാൻ വ്യക്തമാക്കി. സൊസൈറ്റിയുടെ കീഴിൽ അത്യാധുനിക നിലവാരത്തിലുള്ള വിവാഹ മണ്ഡപം വർക്കലയിൽ ഉദ്ഘാടനത്തിന് തയാറായിരിക്കുകയാണ്. ഐസിസിഎസ്എൽ സഹകാരികളുടെ ഒരു സംഗമവേദിയായി ഈ ഉദ്ഘാടനത്തെ മാറ്റുമെന്നും ചെയർമാൻ വ്യക്തമാക്കി. കാസർകോടെ 100 ഏക്കർ ടൗൺ ഷിപ്പ് വികസനം, വഡോദരയിലെ ഫ്ളാറ്റ് പ്രോജക്ട്, കൊല്ലം ബ്രാഞ്ചിന് സമീപത്തുള്ള സൂപ്പർഷോപ്പി പദ്ധതികളെല്ലം വളരെ വേഗത്തിൽ മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് അദേഹം അറിയിച്ചു. വലിയ കൈയടികളോടെയാണ് സഹകാരികൾ ചെയർമാന്റെ പ്രസംഗം ഏറ്റെടുത്തത്.
രാജ്യത്തെ മുന്നോട്ട് നയിക്കുന്ന പുതിയ ഒരു യുവതലമുറയെ വാർത്തെടുക്കാനാണ് സാമൂഹ്യ പ്രതിബദ്ധതയുള്ള സൊസൈറ്റി ശ്രമിക്കുന്നത്. ഇതിനാണ് ഐസിസിഎസ് കോളേജും അനന്ത ഐഎഎസ് അക്കാദമിയും. മെമ്പർമാരുടെ മക്കൾക്ക് അനന്ത ഐഎഎസ് അക്കാഡമിയിൽ 50 ശതമാനം സ്കോളർഷിപ്പും സഹകാരികൾ നിർദേശിക്കുന്ന വിദ്യാർത്ഥികൾക്ക് ഐസിസിഎസ് കോളേജിൽ ഫീസിളവും നൽകാറുണ്ട്. ഐഎസഎസ്/ഐപിഎസ് സ്വപ്നം കാണുന്ന 5000 വിദ്യാർത്ഥികൾക്കായി 5 കോടിയുടെ സ്കോളർഷിപ്പാണ് സൊസൈറ്റി നൽകുന്നതെന്നും ചെയർമാൻ അറിയിച്ചു.
ഈ സൊസൈറ്റിൽ പണം നിക്ഷേപിച്ചവരാരും നിരാശരായി പോയിട്ടില്ല. ആദായ നികുതി വകുപ്പ് ഐസിസിഎസ്എല്ലിൽ പരിശോധന നടത്തിയപ്പോൾ ചിലർ സൊറ്റെറ്റിയെ ഏഴുതിതള്ളി. അവിടെ നിന്നാണ് ഒരു ഫീനിക്സ് പക്ഷിയെപോലെ വീണ്ടും ഉയർത്തെഴുന്നേറ്റത്. സഹകാരികൾ തന്ന പിന്തുണയും പ്രാർത്ഥനയിലുമാണ് താൻ ഇന്നിവിടെ നിൽക്കുന്നതെന്നും സോജൻ വി. അവിരാച്ചൻ പറഞ്ഞു.
വാർഷിക ജനറൽ ബോഡി യോഗത്തിൽ ഐസിസിഎസ്എൽ മാനേജിങ് ഡയറക്ടർ ആർ. വെങ്കിട്ടരമണ, ജനറൽ മാനേജർ നിഥിൻ കുമാർ ഝാ, ഡപ്യൂട്ടി ജനറൽ മാനേജർമാരായ പി,സി ജോണി, മോഹൻകുമാർ വി, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിട്ട. റീജണൽ ഡയറക്ടർ മഹാദേവ് ഝാ, സീനിയർ അഡ്വസൈറി ഓഫീസർമാരായ എ.സി ജോസ്, കെ. ഹരിദാസ്, കമലാനന്ദൻ, നാഗരാജയ്യ എന്നിവർ സംസാരിച്ചു.
Content Highlights: Join thousands of cooperators from 5 states & 2 UTs at the ICCSL Annual General Body Meeting in Bengaluru. Strengthen trust and power of cooperatives