ഐ.എല്‍.എ. അന്തര്‍ദേശീയ യോഗദിനം സംഘടിപ്പിച്ചു

ബഹ്റൈനിലെ ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ എന്ന ഐ.എല്‍.എ. അന്തര്‍ദേശീയ യോഗ ദിനം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി സ്നേഹ ചില്‍ഡ്രന്റെ സഹകരണത്തോടെ പ്രത്യേക യോഗക്യാമ്പ് സംഘടിപ്പിച്ചു. ഐ.എല്‍.എ. ആസ്ഥാനത്തു നടന്ന പരിപാടിക്ക് ആയുര്‍വേദ ഡൈജസ്റ്റീവ് സ്പെഷ്യലിസ്റ്റും സീനിയര്‍ യോഗ കോച്ചുമായ നീലാഞ്ജന ഭരദ്വാജ്, കോസ്മെറ്റിക് ഡെന്റിസ്റ്റും യോഗാദ്ധ്യാപികയുമായ ഡോ.സജ്നി വൈദ്യ എന്നിവര്‍ നേതൃത്വം നല്‍കി. ഐ.എല്‍.എ. പ്രസിഡന്റ് കിരണ്‍ മാംഗ്ലെ ചടങ്ങില്‍ സംസാരിച്ചു.
Content Highlights: yoga day celebration