'വോയ്‌സ് ഓഫ് ട്രിവാൻഡ്രം' പുസ്തക ശേഖരണ-വിതരണ പദ്ധതി ആരംഭിച്ചു

മനാമ: 2026 അധ്യയന വർഷത്തിന്റെ മുന്നോടിയായി വിദ്യാർത്ഥികൾക്ക് പഠന സഹായം ലഭ്യമാക്കുവാൻ 'വോയ്‌സ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം വനിത വിഭാഗം', ''ബുക്ക് ഷെയർ 2026'' പദ്ധതി ആരംഭിച്ചു.

ഉപയോഗം കഴിഞ്ഞ സ്‌കൂൾ പാഠപുസ്തകങ്ങൾ ശേഖരിച്ച് ആവശ്യക്കാരായ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്നതാണ് പദ്ധതി. അറിവ് പങ്കുവെക്കുക എന്ന ലക്ഷ്യത്തിൽ, സാമൂഹിക പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

വിദ്യാർത്ഥികളുടെ പഠനത്തെ പിന്തുണയ്ക്കുന്നതിനും, പുസ്തകങ്ങളുടെ പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതി സഹായകരമാകുമെന്ന് സംഘാടകർ അറിയിച്ചു. പുസ്തകങ്ങൾ കൈമാറുവാനും ആവശ്യങ്ങൾ അറിയിക്കുവാനും താത്പര്യമുള്ളവർ വി.ഒ.ടി ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് അഭ്യർഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :

ഷീബ ഹബീബ് - 36145191

നിമ്മി എസ്.വി - 33304348

ആനന്ദ് നായർ - 36389615

Content Highlights: Voice of Trivandrum Bahrain, Book Share 2026, School textbook donation Bahrain, Student support initiatives Bahrain, Bahrain community service