തണല്‍ വനിതാ വിഭാഗത്തിന് പുതിയ നേതൃത്വം

മനാമ: തണല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു. സല്‍മാനിയ കെ സിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ചാപ്റ്റര്‍ പ്രസിഡന്റ് നജീബ് കടലായി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുജീബ് മാഹി സ്വാഗതം പറഞ്ഞ ചടങ്ങില്‍ തണല്‍ കുടുംബ സംഗമത്തിന്റെ അവലോകനം നടന്നു.
കുടുംബ സംഗമം കമ്മിറ്റി ചെയര്‍മാന്‍ അസീല്‍ അബ്ദു റഹ്‌മാന്‍, ചീഫ് കോര്‍ഡിനേറ്റര്‍ റഷീദ് മാഹി, ലത്തീഫ് ആയഞ്ചേരി, ഷെബീര്‍ മാഹി, ഇബ്രാഹിം ഹസ്സന്‍ പുറക്കാട്ടിരി. ഷിബു പത്തനംതിട്ട, നൗഷാദ് മഞ്ഞപ്പാറ, ജമീല അബ്ദു റഹ്‌മാന്‍, ഷെമീമ ഷെബീര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ജമീല അബ്ദു റഹ്‌മാന്‍, നാഫി ഇബ്രാഹിം എന്നിവരെ രക്ഷാധികാരികളായും ഷെമീമ ഷെബീര്‍ ചീഫ് കോര്‍ഡിനേറ്ററുമായി പുതിയ കമ്മിറ്റിയെ തിരഞ്ഞടുത്തു.
സജ്ന കോറോത്ത് (പ്രസിഡന്റ്), മുഫീദ മുജീബ് (ജനറല്‍ സെക്രട്ടറി), അസീദ ജമാല്‍, റെജിമ ശ്രീജിത്ത് (വൈസ് പ്രസിഡന്റ്) സാലിഹ ഫൈസല്‍, ശോണിമ ജയേഷ്, ശ്രീഷ്മ ലതീഷ് (ജോ. സെക്രട്ടറി) നഫീസ മുജീബ് (ട്രഷറര്‍ ) എന്നിവരെ കൂടാതെ സഫിയ സമദ്, ഫര്‍സാന, സുല്‍ഫത്, മുബീന മന്‍ഷീര്‍, മാരിയത്ത്, ഷീന നൗഫല്‍, റാഫിയാ നൂര്‍, സമീറ കരീം എന്നിവര്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായും സ്ഥാനമേറ്റു. ശ്രീജിത്ത് കണ്ണൂര്‍ നന്ദി പറഞ്ഞു.
Content Highlights: thanal bahrain new leadership