മൊയ്ദീന്‍ പേരാമ്പ്രക്ക് തണല്‍ ബഹ്റൈന്‍ യാത്രയയപ്പ് നല്‍കി

.
.

മനാമ: നീണ്ട നാല്‍പ്പത്തി ഒന്ന് വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് പോകുന്ന മൊയ്ദീന്‍ പേരാമ്പ്രക്ക് തണല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ യാത്രയയപ്പ് നല്‍കി. ചാപ്റ്റര്‍ പ്രസിഡന്റ് നജീബ് കടലായി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി മുജീബ് മാഹി സ്വാഗതം പറഞ്ഞു. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്ന മൊയ്ദീന്‍, തണലിന്റെ കൂടെയുള്ള പ്രയാണം നാട്ടിലും തുടരണമെന്ന് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ച നജീബ് കടലായി, യു.കെ. ബാലന്‍, മുജീബ് മാഹി, റഷീദ് മാഹി, ലത്തീഫ് ആയഞ്ചേരി, നൗഷാദ് മഞ്ഞപ്പാറ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. തണലിന്റെ തുടക്കം മുതല്‍ കൂടെയുള്ള അദ്ദേഹത്തിന്റെ തിരിച്ചു പോക്ക് തീര്‍ച്ചയായും ഒരു നഷ്ടമാണെന്ന് ആണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മറുപടി പ്രഭാഷണം നിര്‍വഹിച്ച മൊയ്ദീന്‍ പേരാമ്പ്ര, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നാട്ടിലും തന്റെ സജീവമായ പങ്കാളിത്തം ഉണ്ടകുമെന്ന് ഉറപ്പ് നല്‍കി. ജമാല്‍ കുറ്റിക്കാട്ടില്‍ നന്ദി പറഞ്ഞു.

Content Highlights: thanal bahrain