ടീന്‍സ് ഇന്ത്യ റംസാന്‍ സംഗമവും ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയും സംഘടിപ്പിച്ചു

മനാമ:ടീന്‍സ് ഇന്ത്യ ബഹ്റൈന്‍ വിദ്യാര്‍ത്ഥികള്‍ക്കായി റംസാന്‍ സംഗമവും ഖുര്‍ആന്‍ വിജ്ഞാനപരീക്ഷയും സംഘടിപ്പിച്ചു. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടി ഏറെ ശ്രദ്ധേയമായി. ടീന്‍സ് ഇന്ത്യ കേന്ദ്ര കണ്‍വീനര്‍ അനീസ് വി.കെയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ ആക്ടിങ്ങ് പ്രസിഡന്റ് ജമാല്‍ നദ്‌വി ഇരിങ്ങല്‍ റംസാന്‍ സന്ദേശം നല്‍കി. ടീന്‍സ് ഇന്ത്യ ക്യാപ്റ്റന്‍ മറിയം ബഷീര്‍, വൈസ് ക്യാപ്റ്റന്‍ മുഹമ്മദ് ഹംദാന്‍ എന്നിവര്‍ സംസാരിച്ചു. വിശുദ്ധ ഖുര്‍ആനിലെ ലുഖ്മാന്‍ അധ്യായത്തെ ആസ്പദമാക്കി നടത്തിയ വിജ്ഞാന പരീക്ഷക്ക് സാജിത സലീം, റഷീദ സുബൈര്‍, ബുഷ്ര ഹമീദ്, നാസ്‌നിന്‍ അല്‍താഫ് എന്നിവര്‍ നേതൃത്വം നല്‍കി. അബ്ദുല്‍ ഖയ്യൂം ഖുര്‍ആനില്‍ നിന്നും അവതരിപ്പിച്ചു. ഫ്രന്റ്സ് വനിതാ വിഭാഗം കേന്ദ്ര സമിതി അംഗം സാജിത സലീം നന്ദി പറഞ്ഞു. സജീബ്, സക്കീര്‍ ഹുസൈന്‍, ഫാത്തിമ സ്വാലിഹ്, ഷാനി സക്കീര്‍, ഹാരിസ്, നാസിയ അബ്ദുല്‍ ഗഫാര്‍ തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു.
Content Highlights: Teens India iftar meet Quran Knowledge Test