ടീൻ ഇന്ത്യ റിഫ ഏരിയക്ക് പുതിയ നേതൃത്വം

ടീന്‍ ഇന്ത്യ ബോയ്‌സ് വിങ് പ്രസിഡന്റ് മുഹമ്മദ് ഈസ നസീര്‍, സെക്രട്ടറി തബിന്‍ നജാഹ്, ഗേള്‍സ് വിങ് പ്രസിഡന്റ് നിമ ഖമറുദ്ദീന്‍, സെക്രട്ടറി ഹുസ്‌ന നസ്‌റിന്‍
ടീന്‍ ഇന്ത്യ ബോയ്‌സ് വിങ് പ്രസിഡന്റ് മുഹമ്മദ് ഈസ നസീര്‍, സെക്രട്ടറി തബിന്‍ നജാഹ്, ഗേള്‍സ് വിങ് പ്രസിഡന്റ് നിമ ഖമറുദ്ദീന്‍, സെക്രട്ടറി ഹുസ്‌ന നസ്‌റിന്‍

മനാമ: ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ കൗമാര വിഭാഗമായ ടീൻ ഇന്ത്യ ബഹ്‌റൈൻ റിഫ ഏരിയക്ക് പുതിയ നേതൃത്വം. 2026- 27 പ്രവർത്തന കാലയളവിലേക്ക് ബോയ്‌സ് വിങ് പ്രസിഡന്റായി മുഹമ്മദ് ഈസ നസീർ, സെക്രട്ടറിയായി തബിൻ നജാഹ് എന്നിവരെ തിരഞ്ഞെടുത്തു. നജാദ് ഷാഹുൽ ഹമീദ് (കായികം), ഇഹ്‌സാൻ അഹ്‌മദ് (കല), ഹംദാൻ സാലിഹ് (പിആർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.

ഗേൾസ് വിങ് പ്രസിഡന്റായി നിമ ഖമറുദ്ദീൻ, സെക്രട്ടറിയായി ഹുസ്‌ന നസ്‌റിൻ എന്നിവരെ തിരഞ്ഞെടുത്തു. ഖദീജ സഫ്‌ന (കല), ഹന ഫാത്തിമ (കായികം), ഹിബ ഫാത്തിമ (പിആർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. ടീൻ ഇന്ത്യ വനിതാ വിങ് കൺവീനർ ലുലു അബ്ദുൽ ഹഖ്, റിഫ ഏരിയ ടീൻ ഇന്ത്യ വനിതാ വിങ് കൺവീനർ ഡോ. ഷഹനാബി റിയാസ് എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

Content Highlights: Friends Social Association`s youth wing, Teen India, announces new leaders for its Riffa Area chapter. Electing a fresh team for 2026-27