യൂത്ത് ഇന്ത്യ ബഹ്റൈൻ എഎൈ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു

മനാമ : ശ്രീനാരായണ സാംസ്കാരിക സമിതിയുടെ പുതിയ സാംസ്കാരിക-സാഹിത്യ വിഭാഗങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം എസ് എൻ സി എസ് ആസ്ഥാനത്തു പ്രൗഢഗംഭീരമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു. ദൈവദശക പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ പൂജ നൃത്തവും അരങ്ങേറി. സാംസ്കാരിക വിഭാഗം കൺവീനർ രമ്യ ശ്രീകാന്ത് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ചെയർമാൻ സുനീഷ് സുശീലൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ കെ. ജി. ബാബുരാജൻ ഭദ്രദീപം കൊളുത്തി സാംസ്കാരിക-സാഹിത്യ വിഭാഗങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കുകയും ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു. തുടർന്ന് ജനറൽ സെക്രട്ടറി പ്രകാശ് കെ. പി., കൾച്ചറൽ സെക്രട്ടറി സംഗീത ഗോകുൽ എന്നിവർ ആശംസാ പ്രസംഗം നടത്തി. സാഹിത്യ വിഭാഗം കൺവീനർ സന്ധ്യ ബിനോജ് ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി. ജിഷ്ണു സുരേഷ് പരിപാടിയുടെ മുഖ്യ അവതാരകനായിരുന്നു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം മലയാള സിനിമയിലെ എവർഗ്രീൻ ഗാനങ്ങൾ കോർത്തിണക്കി സാംസ്കാരിക വിഭാഗം അവതരിപ്പിച്ച "സിൽവർ സ്ക്രീൻ സിംഫണി" എന്ന കലാപരിപാടിയും പ്രസാദവിതരണവും നടന്നു.
Content Highlights: Sree Narayana Samskarika Samithi inaugurated new cultural and literary wings in Manama., Event commenced with Daivasasthaka prayer and classical puja dance., Inaugurated by prominent businessman and social worker K. G. Baburajan., Highlighted by 'Silver Screen Symphony' featuring evergreen Malayalam movie songs.