ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി വനിതാ വിഭാഗത്തിന്റെ ഉദ്ഘാടനം നടന്നു

മനാമ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി (എസ്.എൻ.സി.എസ്.) വനിതാ വിഭാഗത്തിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു. എസ്.എൻ.സി.എസ്. ആസ്ഥാനത്ത് ലേഡീസ് ഫോറം അംഗങ്ങൾ അവതരിപ്പിച്ച ദൈവദശകത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് അനുഗ്രഹ ബിജു, ആമി രാഹുൽ, സെറയ രമേഷ് എന്നിവരുടെ പൂജ ഡാൻസ് അരങ്ങേറി.
തുടർന്ന് നടന്ന ഔദ്യോഗിക സമ്മേളനത്തിൽ ലേഡീസ് ഫോറം സെക്രട്ടറി ധന്യ ശ്രീലാൽ സ്വാഗതം പറഞ്ഞു. കൺവീനർ നീതു പ്രസാദ് അധ്യക്ഷത വഹിച്ച യോഗത്തിൽ മുഖ്യാതിഥിയായെത്തിയ ഡോ. ബിന്ദു ഭദ്രദീപം കൊളുത്തി ഉദ്ഘാടന കർമം നിർവഹിച്ചു. ഡി. കൃഷ്ണകുമാർ, പവിത്രൻ പൂക്കുട്ടി, അജീഷ് കണ്ണൻ, സംഗീത ഗോകുൽ, സുധ സുനിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
എസ്.എൻ.സി.എസ്. ചെയർമാൻ സുനീഷ് സുശീലൻ, ജനറൽ സെക്രട്ടറി പ്രകാശ് കെ.പി., അസിസ്റ്റന്റ് ചെയർമാൻ അനിയൻ നാണു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം രജനി സുരേഷ് എന്നിവർ ആശംസാ പ്രസംഗം നടത്തി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സന്ധ്യ ബിനോജ് നന്ദി രേഖപ്പെടുത്തി. ആതിര അംഗീത് ആയിരുന്നു അവതാരക. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി.
Content Highlights: Sree Narayana Cultural Society (SNCS) inaugurated its Women's Wing in Manama., The event featured traditional prayers, pooja dance performances, and an official meeting., Key community members and achievers were honored during the ceremony., Various cultural programs were hosted following the official inauguration.