എസ് എൻ സി എസ് സ്പീക്കേഴ്സ് ഫോറത്തിന്റെ പുതിയ കമ്മിറ്റി സ്ഥാനാരോഹണം നടന്നു

മനാമ : ബഹ്റൈൻ, ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന പ്രസംഗ പരിശീലന കളരിയുടെ 175-ാം അദ്ധ്യായവും, 2026-27 ലേക്കുള്ള പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണവും, അനുമോദന ചടങ്ങും 12.09.2026 ശനിയാഴ്ച വൈകിട്ട് സൽമാനിയയിലെ സൊസൈറ്റി സിൽവർ ജൂബിലി ഹാളിൽ അതി വിപുലമായി ആഘോഷിച്ചു സൊസൈറ്റി ചെയർമാൻ സുനീഷ് സുശീലൻ അധ്യക്ഷനായ ചടങ്ങിൽ സ്പീക്കേഴ്സ് ഫോറം കോർഡിനേറ്റർ ബിജു ചന്ദ്രൻ സ്വാഗതം പറഞ്ഞു. മുഖ്യാതിഥി പ്രവാസലോകത്ത് മലയാള ഭാഷയുടെ പ്രചാരകനും, മനോജ്ഞം മലയാളം എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ മനോജ് കളരിക്കൽ നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു.
തുടർന്ന് ആശംസകൾ അർപ്പിച്ച് ജനറൽ സെക്രട്ടറി പ്രകാശ് കെ പി, സ്പീക്കേഴ്സ് ഫോറം പ്രസിഡന്റ് ഷൈജു മാത്യു, പ്രമുഖ മാധ്യമപ്രവർത്തകന പ്രദീപ് പുറവങ്കര, എന്നിവർ സംസാരിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി ശ്രീനാരായണ ഗുരുദേവ നിർദ്ദേശപ്രകാരം ശിവലിംഗ സ്വാമികൾ രചിച്ച കൃതിയായ ശിവപ്രസാദ പഞ്ചക്കം പ്രമുഖ നൃത്ത അദ്ധ്യാപിക ശുഭ അജിത്തിന്റെ ശിക്ഷണത്തിൽ 7 കുട്ടികൾ ചേർന്ന് രംഗാവിഷ്കാരം നടത്തി. തുടർന്ന് പ്രമുഖർ അവതരിപ്പിച്ച ഗാനങ്ങൾ എന്നിവയും അരങ്ങേറി. സ്പീക്കേഴ്സ് ഫോറത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മുൻ ഭരണസമിതി അംഗങ്ങളെ ആദരിച്ചു. തുടർന്ന് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി
പ്രസിഡന്റ് വിശ്വനാഥൻ ഭാസ്കരൻ, വൈസ് പ്രസിഡന്റ് എഡ്യൂക്കേഷൻ - ജിഷ്ണു സുരേഷ്, മെമ്പർഷിപ്പ് സെക്രട്ടറി-അനിത ശിവരാജൻ, സെക്രട്ടറി-സന്ധ്യ ബിലോജ്, ജോയിന്റ് സെക്രട്ടറി-രാജി രാജേഷ്, ട്രഷറർ-അജേഷ് പിള്ള,
പബ്ലിക് റിലേഷൻസ്-സജിത്ത് വെള്ളിക്കുളങ്ങര, സെർജൻറ് അറ്റ് ആർമ്സ് - അജിത്ത് കണ്ണൂർ, ഡെപ്യൂട്ടി സെർജൻറ് അറ്റ് ആർമ്സ്-ജിനൻ രാജ്,
കോർഡിനേറ്റർ-സുധ സുനിൽ, ജനറൽ കൺവീനർ-ബിജു ചന്ദ്രൻ
മെന്റർമാരായി-പ്രശാന്ത് കെ കെ, സാബു പാലാ, സന്തോഷ് ചെറുപറമ്പിൽ, അജിത്ത് കുമാർ സി കെ എന്നിവർ ചുമതല ഏറ്റെടുത്തു.
മലയാള ഭാഷയെയും പ്രസംഗകലയെയും പ്രോത്സാഹിപ്പിക്കുന്നതിനായി തുടർച്ചയായി മാസത്തിൽ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച്കളിൽ സംഘടിപ്പിച്ചുവരുന്ന സ്പീക്കേഴ്സ് ഫോറത്തിന്റെ 175-ാം സമ്മേളനം ശ്രദ്ധേയമായി. സൊസൈറ്റി ഭാരവാഹികളും സ്പീക്കേഴ്സ് ഫോറം അംഗങ്ങളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്ത ചടങ്ങിന് പ്രോഗ്രാം കൺവീനർ അജിത്ത് കണ്ണൂർ നന്ദി പ്രകാശനം നടത്തി.
സാബു പാലായും സന്ധ്യ ബിലോജും മുഖ്യ അവതാരകരായ പരിപാടികൾക്ക് പ്രശാന്ത് കെ കെ, ജിഷ്ണു സുരേഷ്, രഞ്ജു വർക്കല, അജേഷ് പിള്ള, ജിനൻ രാജ്, സജിത്ത് വെള്ളിക്കുളങ്ങര, ശരത്ത്, അനിൽകുമാർ, സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.
Content Highlights: SNCS Bahrain Speakers Forum celebrated its landmark 175th session in September 2026., Inauguration of the new 2026-27 executive committee members., Cultural performances including 'Shivaprasada Panchakam' dance presentation., Speeches by prominent community members and Malayalam language advocates.