സാംസ ബഹ്‌റൈന്‍ കിഡ്‌സ് വിങ് ലോക പരിസ്ഥിതി ദിനം ആചരിച്ചു

മനാമ: സാംസ ബഹ്‌റൈന്‍ കിഡ്‌സ് വിങ് ലോക പരിസ്ഥിതി ദിനം അസ്രി ബീച്ചില്‍. ആചരിച്ചു. ജൂണ്‍ അഞ്ചിന് രാവിലെ സാംസയിലെ കുട്ടികള്‍ ബീച്ചില്‍ ഒത്ത് ചേരുകയും പ്രകൃതിയും മനുഷ്യനും തമ്മിലെ ബന്ധവും ആ ബന്ധത്തിലെ വിള്ളലുകളും വിശകലനം ചെയ്യുകയും ചെയ്തു. കിഡ്‌സ് വിഭാഗം പ്രസിഡന്റ് നാദരൂപ്, സെക്രട്ടറി ഫിയോന സതീഷ് എന്നിവര്‍ നേതൃത്വം നല്‍കി. കണ്‍വീനര്‍ മനിഷ് പുന്നോത്ത്, ജോയിന്റ് കണ്‍വീനര്‍ ഇന്‍ഷ റിയാസ് എന്നിവര്‍ കുട്ടികള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കി.
മരങ്ങളും കാടുകളും, പുഴകളും, പൂക്കളും സംരക്ഷിക്കുക, അതുവഴി ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥ സുസ്ഥിരതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ അവര്‍ ആഹ്വാനം ചെയ്തു. മനുഷ്യന്റെ ആവാസ വ്യവസ്ഥക്ക് പോലും തുരങ്കം വെക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യം ഇല്ലാതാക്കാന്‍ 2025-ലെ പരിസ്ഥിതി ദിന ദൗത്യമായി ഏറ്റെടുക്കാനും കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിച്ച് ഗ്രീന്‍ ഹൗസ് വാതകങ്ങള്‍ കുറച്ച് ഓസോണ്‍ വിള്ളലുകളും, ആഗോള താപനവും നിയന്ത്രിക്കാനുമുള്ള ലോക ശ്രമത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
ചടങ്ങില്‍ ഫിയോന സതീഷ് സ്വാഗതം പറഞ്ഞു. നാദരൂപ് അധ്യക്ഷനായി. പാരിസ്ഥിതിക ദിന സന്ദേശം വത്സരാജും നല്‍കി. ആശംസകള്‍ അര്‍പ്പിച്ച് സാംസ പ്രസിഡന്റ് ബാബു മാഹി, ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ എ.വി, ട്രഷറര്‍ റിയാസ് കല്ലമ്പലം, മെമ്പര്‍ഷിപ്പ് സെക്രട്ടറി വിനീത് മാഹി, സാംസ വനിതാ വിങ് പ്രസിഡന്റ് അമ്പിളി സതിഷ്, ചാരിറ്റി കണ്‍വീനര്‍ സോവിന്‍, ഉപദേശക സമിതി അംഗം മുരളികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഉപദേശകസമിതി അംഗം ജേക്കബ് കൊച്ചുമ്മന്‍, സുനില്‍ നീലഞ്ചേരി, സിത്താര മുരളികൃഷ്ണന്‍, നിര്‍മ്മല ജേഖബ്, ലീബ ജേകബ് എന്നിവര്‍ സന്നിഹിതരായിരുന്നു.
കിഡ്‌സ് വിഭാഗത്തിലെ എല്ലാ പ്രവര്‍ത്തകരും പരിപാടിക്ക് നേതൃത്വം നല്‍കി. കിഡ്‌സ് വിഭാഗം ജോയിന്റ് സെക്രട്ടറി ഡയാന സോവിന്‍, മുന്‍ ഭാരവാഹി ദക്ഷിണ മുരളികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കിഡ്‌സ് വിങ് ട്രഷറര്‍ ധ്യാന്‍ മുരളികൃഷ്ണന്‍ നന്ദി പ്രകാശിപ്പിച്ചു.
Content Highlights: Samsa Bahrain kids wing observed world environment day