ബഹ്‌റൈനിൽനിന്ന് മടങ്ങുന്ന സജി ജോർജിന് ഹൃദ്യമായ യാത്രയയപ്പ് നൽകി

യാത്രയയപ്പ് പരിപാടി
യാത്രയയപ്പ് പരിപാടി

മനാമ: കഴിഞ്ഞ ഒരു പതിറ്റാണ്ടായി ബഹ്‌റൈനിൽ പ്രവാസിയായിരുന്ന കൊല്ലം പുത്തൂർ സ്വദേശി സജി ജോർജിന് റിഫ സിത്ര ഫാമിലി ഗ്രൂപ്പ് യാത്രയയപ്പ് നൽകി. ഐവാൻ തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സജി പാപ്പച്ചൻ സ്വാഗതപ്രസംഗം നടത്തി. ദീർഘകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു മടങ്ങുന്ന സജി ജോർജിന് പ്രവാസി സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് ഊഷ്മളമായ യാത്രയയപ്പാണ് ഒരുക്കിയത്.

ചടങ്ങിൽ തോമസ് ഇടിക്കുള, ബിജു എം. ഡാനിയൽ, മിബു ഏബ്രഹാം, ജേക്കബ് സി.വി., ലിജു ഏബ്രഹാം, തോമസ് മാത്യൂ, ഷിജി മാത്യൂ, സിബി ബേബി, ബോണി മുളപാംപള്ളിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഗ്രൂപ്പിന്റെ സ്നേഹോപഹാരമായി സജി ജോർജിന് പ്രത്യേക ഉപഹാരവും ചടങ്ങിൽ കൈമാറി. ഡിജു ജോൺ മാവേലിക്കര കൃതജ്ഞത രേഖപ്പെടുത്തി.

മിനി സജിയാണ് സജി ജോർജിന്റെ ഭാര്യ. ജോയൽ സജി, നോയൽ സജി എന്നിവർ മക്കളാണ്. റിഫ സിത്ര ഫാമിലി ഗ്രൂപ്പ് അംഗങ്ങളും സുഹൃത്തുക്കളും ചടങ്ങിൽ സംബന്ധിച്ചു.

Content Highlights: Farewell event organized for Saji George after 10 years of residency in Bahrain., Recognition of community contributions by Riffa Sitra Family Group members., Formal presentation of a memento to honor the outgoing member., Strong community support and attendance by local friends and colleagues.