റയ്യാൻ 'സമ്മറൈസ് 2026' ന് തുടക്കമായി

മനാമ: റയ്യാൻ സ്റ്റഡി സെന്റർ ഏഴു വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികൾക്ക് അവധിക്കാലം പ്രയോജനപ്രദമാക്കുവാനായി ആരംഭിച്ച വേനൽക്കാല പഠന സംരംഭമായ 'സമ്മറൈസ് 2026' ന് ഹൂറ റയ്യാൻ മദ്രസ്സയിൽ തുടക്കമായി.
ശനി, തിങ്കൾ, ബുധൻ എന്നീ ദിവസങ്ങളിലായി വൈകീട്ട് 4 മുതൽ 6:30 വരെ നടക്കുന്ന ക്ളാസ്സുകൾക്ക് വസീം അഹ്‌മദ് അൽ ഹികമി, സയ്യിദ് മുഹമ്മദ് ഹംറാസ് അൽ ഹികമി, സ്വാലിഹ് അൽ ഹികമി, ഡോ. ഖൈസ് എന്നിവരാണ് നേതൃത്വം നൽകുന്നത്.
ഇസ്ലാമിക കർമ്മങ്ങൾ, ഡിജിറ്റൽ ലിറ്ററസി, സാമൂഹ്യ ബാധ്യതകൾ, സോഷ്യൽ മീഡിയയുടെ ഉപയോഗം തുടങ്ങി വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കാനുള്ള പരിശീലനം നൽകുന്ന ക്ലാസുകളിലേക്കുള്ള പ്രവേശനം തുടരുന്നതായി ഭാരവാഹികൾ അറിയിച്ചു.
വിശദ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി 35947778, 33024471 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Content Highlights: Rayyan Study Center launched 'Summarise 2026', a comprehensive summer learning initiative for students above seven years, covering topics from digital literacy to social responsibilities at Hoora Rayyan Madrasa.