ഗൾഫിൽ നിർമ്മിച്ച ആദ്യ തമിഴ് ഫീച്ചർ ഫിലിം നവംബർ 26-ന് പ്രദർശനത്തിനെത്തുന്നു

മനാമ: ബഹ്റൈനിൽ നിന്നുള്ള ആദ്യ തമിഴ് ഫീച്ചർ ഫിലിമായ 'ഫ്ലാറ്റ് 807' നവംബർ 26 വ്യാഴാഴ്ച ബഹ്റൈനിലെ ജുഫയറിലുള്ള മുക്ത എ2 സിനിമാസിൽ റിലീസ് ചെയ്യുന്നു. കാർത്തിക് രാജ് രചനയും സംവിധാനവും നിർവ്വഹിച്ച ഫ്ലാറ്റ് 807, കാർത്തിക് രാജ്സിനി പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്. പൂർണ്ണമായും ബഹ്റൈനിൽ ചിത്രീകരിച്ച ഈമുഴുനീള ചലച്ചിത്രം, പ്രാദേശിക കലാകാരന്മാരെയും വൈവിധ്യമാർന്ന അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും ഒരുമിച്ച് കൊണ്ടുവരികയും ഗൾഫിലെ സിനിമാ നിർമ്മാണത്തിലെ ഭാവി സാധ്യതകൾ തുറക്കുകയും ചെയ്യുന്നു.
ആധുനിക അപ്പാർട്ട്മെന്റ് ജീവിതത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഫ്ലാറ്റ് 807, ഫ്ലാറ്റുകളുടെ വാതിലുകൾക്കുള്ളിലെ മറഞ്ഞിരിക്കുന്ന ജീവിതങ്ങൾ, ബന്ധങ്ങൾ, രഹസ്യങ്ങൾ, അപ്രതീക്ഷിത സംഭവങ്ങൾ എന്നിവ പ്രമേയമാക്കുന്ന ഒരുഅർബൻ സോഷ്യൽ ഡ്രാമയാണ്.
കെവിൻ ഫ്രാൻസിസ്, പ്രജോദ് കൃഷ്ണ, ഷിബിൻ പി. സിദ്ദിഖ്, ശ്രീറാം കാശി എന്നിവർ സംഗീതം നൽകിയ നാല് ഗാനങ്ങളും, ഗൗതം മഹേഷ് ഒരുക്കിയ പശ്ചാത്തല സംഗീതവും ചിത്രത്തിലുണ്ട്. ഏകദേശം രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ഈ ചിത്രത്തിൽ ഇംഗ്ലീഷ്, അറബിക് സബ്ടൈറ്റിലുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ആശ പ്രദീപ്, പത്മബിശ്വാസ്, പവിത്ര ചിലമ്പരശൻ, കാർത്തിക് രാജ് എന്നിവർ ചേർന്നാണ് ഫ്ലാറ്റ് 807 നിർമ്മിച്ചിരിക്കുന്നത്. വൈശാഖ് കുളങ്ങര (ക്രിയേറ്റീവ്ഹെഡ്), വിനഓദ് ആലിയത്ത് (ചീഫ്അസ ഓസിയേറ്റ് ഡയറക്ടർ), ചിദംബരം മുത്തു, ഹാരിസ്എക്കാച്ചു (ഡയറക്ടർ ഓഫ് ഫൊട്ടോഗ്രാഫി) എന്നിവരടങ്ങുന്ന പ്രധാന സാങ്കേതിക-കലാ സംഘത്തോടൊപ്പം അൻപതിലധികം കലാകാരന്മാരും സാങ്കേതിക പ്രവർത്തകരും ചിത്രത്തിനായി പ്രവർത്തിച്ചിട്ടുണ്ട്. തന്റെ സിനിമാ യാത്രയിലെ ഒരു പ്രധാന ചുവടുവെപ്പും ഗൾഫിലെ ചലച്ചിത്രസമൂഹത്തിന്റെ സർഗ്ഗാത്മക കഴിവുകൾ പ്രദർശിപ്പിക്കാനുള്ള കൂട്ടായ്മ പരിശ്രമവുമാണ്ഫ്ലാറ്റ് 807എന്ന് രചയിതാവും സംവിധായകനുമായ കാർത്തിക് രാജ് പറഞ്ഞു.
ബഹ്റൈനിലെ സിഞ്ച് ബുഅലി സ്പൈസ് റെസ്റ്റോറന്റിൽ നടന്ന പത്രസമ്മേളനത്തിൽ കോൺവെക്സ് ഇവന്റ്സിലെ അജിത് നായർ, ചീഫ് അസ ഓസിയേറ്റ് ഡയറക്ടർ വിനഓദ് ആലിയത്ത്, ക്യാരക്ടർ ആർട്ടിസ്റ്റ് നിഷ രംഗരാജൻ എന്നിവർ ഫ്ലാറ്റ് 807-ന്റെ നിർമ്മാണ അനുഭവങ്ങൾ പങ്കുവെച്ചു. പ്രോജക്റ്റിൻ ക്രിയേറ്റീവ് പിന്തുണ നൽകിയ ക്ലോഡി ജാഷി, ചിത്രത്തിന്റെ തിയേറ്റർ പാർട്ണരായ മുക്തഎ 2 സിനിമാസ് മാനേജർ ഗുലാംഅഹമ്മദ ്എന്നിവരും ചിത്രത്തെ പ്രതിനിധീകരിച്ച് ചടങ്ങിൽ പങ്കെടുത്തു.