റിസ്‌ക് മാനേജ്‌മെന്റ് നടപടിക്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനായി 'ദിയാർ അൽ മുഹറഖ്' 'അമാനു'മായി കൈകോർക്കുന്നു

മനാമ: ബഹ്‌റൈനിലെ ലീഡിങ് റിയൽ എസ്‌റ്റേറ്റ് ഡെവലപ്‌മെന്റ് കമ്പനിയായ 'ദിയാർ അൽ മുഹറഖ്', 'അമാൻ' എന്ന സ്ഥാപനവുമായി കരാറിൽ ഒപ്പുവെച്ചു. ഉപഭോക്താക്കളെക്കുറിച്ചുള്ള കൃത്യമായ പരിശോധന, സ്‌ക്രീനിംഗ്, റിസ്‌ക് വിലയിരുത്തൽ, കൂടാതെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരായ നിരന്തര നിരീക്ഷണം എന്നിവയിൽ കമ്പനിയെ സഹായിക്കുന്നതിനായി, 'അമാൻ'-ന്റെ പ്രത്യേക 'ആന്റി-മണി ലോണ്ടറിംഗ്' പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തുന്നതിനാണ് ഈ കരാർ. 2026 നവംബർ 24-ന് 'സിറ്റിസ്‌കേപ്പ് ബഹ്റൈൻ 2026' നോടനുബന്ധിച്ചാണ് കരാർ ഒപ്പിടൽ ചടങ്ങ് നടന്നത്. 'ദിയാർ അൽ മുഹറഖ്' ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എൻജിനീയർ അഹമ്മദ് അലി അലമ്മാദി, 'അമാൻ' കൺട്രി ഡയറക്ടർ നിഖിൽ ഗന്ദേശ എന്നിവരും ഇരുഭാഗത്തുനിന്നുമുള്ള പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. അന്താരാഷ്ട്ര തലത്തിലുള്ള മികച്ച രീതികൾക്ക് അനുസൃതമായി, തങ്ങളുടെ കംപ്ലയിൻസ്, റിസ്‌ക് മാനേജ്‌മെന്റ് ചട്ടക്കൂടുകൾ ശക്തിപ്പെടുത്തുക, ഉപഭോക്തൃ പരിശോധനാ നടപടിക്രമങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുക, കമ്പനിയുടെ മൊത്തത്തിലുള്ള സാമ്പത്തിക പ്രവർത്തനങ്ങളുടെ മേൽനോട്ടം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ 'ദിയാർ അൽ മുഹറഖ്' നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഈ കരാർ.
Content Highlights: Pravasi News Bahrain