കെ.എസ്.സി.എ വനിതാ വേദി വാക്കത്തോണും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിക്കുന്നു

മനാമ: കേരള സോഷ്യല്‍ & കള്‍ച്ചറല്‍ അസോസിയേഷന്‍ (കെ.എസ്.സി.എ) വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍, സ്ത്രീകളുടെ ആരോഗ്യബോധവത്കരണത്തിന് ബ്രെസ്റ്റ് കാന്‍സര്‍ അവെയര്‍നസ് വാക്കത്തോണും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 17 വെള്ളിയാഴ്ച രാവിലെ 6 മണിക്ക്, ഗുദൈബിയ ആന്‍ഡലസ് ഗാര്‍ഡന്‍ മുതല്‍ കെ.എസ്.സി.എ ഓഫീസ് വരെ നടക്കുന്ന വാക്കത്തോണില്‍, അസോസിയേഷന്‍ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കും.
വാക്കത്തോണിന് പിന്നാലെ കെ.എസ്.സി.എ ഓഫീസില്‍ ബ്രെസ്റ്റ് കാന്‍സര്‍ ബോധവത്കരണ സെഷനും സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിക്കും. കിംസ് ഹെല്‍ത്ത് സെന്ററിലെ പ്രമുഖ മെഡിക്കല്‍ പ്രഫഷണലായ ഡോ. നമിത ഉണ്ണികൃഷ്ണന്‍ മുഖ്യ അതിഥിയായി പങ്കെടുക്കും. ബ്രെസ്റ്റ് ഹെല്‍ത്ത് സംബന്ധിച്ച അവബോധം വര്‍ധിപ്പിക്കാനുള്ള സെഷനില്‍ പങ്കെടുത്തവര്‍ക്ക് അള്‍ട്രാസൗണ്ട് ചെക്കപ്പിനായുള്ള കൂപ്പണുകളും വിതരണം ചെയ്യും. ഷീമെഡിക് ട്രെയിനിംഗ് സെന്റര്‍ ഫൗണ്ടറായ ഹുസ്‌നിയ കരിമി ചടങ്ങില്‍ വിശിഷ്ടാതിഥിയാകും.
Content Highlights: pink walk, breast cabcer awareness