പത്തേമാരി ബഹ്‌റൈന്‍ ചാപ്റ്ററിന്റെ ഓണം, കേരളപ്പിറവി ആഘോഷം സംഘടിപ്പിച്ചു

മനാമ: പത്തേമാരി പ്രവാസി മലയാളി അസോസിയേഷന്‍, ബഹ്‌റൈന്‍ ചാപ്റ്ററിന്റെ ഓണം, കേരളപ്പിറവി ആഘോഷമായ പവിഴപ്പൊലിവ് 2024 വിപുലമായ പരിപാടികളോടെ സല്‍മാനിയ കലവറ പാര്‍ട്ടി ഹാളില്‍ ആഘോഷിച്ചു.
പിപിഎംഎബഹ്‌റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റ് മുഹമ്മദ് ഈറയ്ക്കല്‍ അധ്യക്ഷനായിരുന്ന ചടങ്ങില്‍ സെക്രട്ടറി അനീഷ് ആലപ്പുഴ സ്വാഗതമാശംസിച്ചു. ഐസിആര്‍എഫ് ഉപദേഷ്ടാവ് ഡോ.ബാബു രാമചന്ദ്രന്‍ വിശിഷ്ടാതിഥിയായിരുന്നു. സാമൂഹിക പ്രവര്‍ത്തകയും, 2024 ലെ ഡോ.എപിജെ അദ്ബുള്‍ കലാം ദേശീയ അവാര്‍ഡ് ജേതാവുമായ ഗീത വേണുഗോപാല്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.
പത്തേമാരി കേരള സ്റ്റേറ്റ് സെക്രട്ടറി സനോജ് ഭാസ്‌കര്‍, ട്രഷറര്‍ ഷാഹിദ എന്നിവര്‍ ആശംസയും. പ്രോഗ്രാം കണ്‍വീനര്‍ ഷാജി സെബാസ്റ്റ്യന്‍ നന്ദിയും അറിയിച്ചു.
ഓണപ്പൂക്കളം, തിരുവാതിര, ടീം കാപ്പിപൊടിയുടെ ഫ്യൂഷന്‍ സ്‌കിറ്റ്, മുതിര്‍ന്നവരുടേയും, കുട്ടികളുടേയും വിവിധയിനം കലാപരിപാടികളും തുടര്‍ന്ന് വിഭവ സമൃദ്ധമായ ഓണസദ്യയും ശേഷം മഹാബലിയെ യാത്രയാക്കല്‍ ചടങ്ങും നടന്നു. എംസിസനോജ് ഭാസ്‌കറിന്റെ അവതരണം പരിപാടിക്ക് മാറ്റുകൂട്ടി.
വൈസ് പ്രസിഡന്റ് മായ അച്ചു, ജോയിന്‍ സെക്രട്ടറിമാരായ അജ്മല്‍ കായംകുളം, ലൗലി ഷാജി, മീഡിയ കോഓഡിനേറ്റര്‍മാരായ സത്യന്‍ പേരാമ്പ്ര, സുജേഷ് എണ്ണയ്ക്കാട് എക്‌സിക്യൂട്ടീവ് അംഗങ്ങളായ വിപിന്‍ ആലപ്പുഴ, സന്തോഷ് കോട്ടയം, ശോഭന, റജില, മേരി, നസീമ സബ്കമ്മറ്റി അംഗങ്ങളായ രാജേഷ് മാവേലിക്കര, ലിബീഷ് കണ്ണൂര്‍, അശ്വതി, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Content Highlights: Pathemari Bahrain chapter onam, keralappiravi celebration