പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ശിവദാസ് നായർ സ്വാഗതം ആശംസിച്ചു. പാക്ട് ചീഫ് കോർഡിനേറ്റർ ജ്യോതി മേനോൻ യോഗം ഉദ്ഘാടനം ചെയ്തു. 2025-ൽ പാക്ട് നടത്തിയ പ്രവർത്തനങ്ങളുടെ വിശദമായ റിപ്പോർട്ട് ജനറൽ സെക്രട്ടറി ശിവദാസ് നായർ, വനിത വിഭാഗം പ്രസിഡന്റ് സജിത സതീഷ് എന്നിവർ അവതരിപ്പിച്ചു. ട്രഷറർ മൂർത്തി നൂറണി ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കുകയും പ്രിയ രാജേഷ് റിപ്പോർട്ട് വായിക്കുകയും ചെയ്തു. പാക്ട് 20 വർഷം പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ട് 2026-ൽ ഒരുവർഷക്കാലം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളെ സംബന്ധിച്ചും യോഗം ചർച്ച ചെയ്തു. പാക്ടിന്റെ പ്രവർത്തനങ്ങൾക്ക് അംഗങ്ങൾ നൽകുന്ന പിന്തുണയും കരുത്തും ഏറെ വലുതാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
പാക്ട് 20-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ലോഗോ, ടാഗ്ലൈൻ, കവിതാരചനമത്സര വിജയികളെ യോഗത്തിൽ ആദരിച്ചു. പാക്ട് അംഗം ഭാരതി ജയ്ദീപിന്റെ മാതാവിനെയും ചടങ്ങിൽ ആദരിച്ചു. ഭാരവാഹികളായ ഉഷ സുരേഷ്, രാംദാസ് നായർ, അനിൽ കുമാർ, ജഗദീഷ് കുമാർ, സതീഷ് കുമാർ, സൽമാനുൽ ഫാരിസ്, ദീപക് വിജയൻ, ഇ.വി. വിനോദ്, അശോക് മണ്ണിൽ, സുധീർ, രമ്യ സുധി, ഷീബ ശശി, ധന്യ രാഹുൽ തുടങ്ങിയവർ നേതൃത്വം നൽകി. രമ്യ ഗോപകുമാർ നന്ദി പ്രകാശിപ്പിച്ചു.
Content Highlights: Palakkad Arts & Cultural Theatre Concludes Successful Annual General Meet