പാലക്കാട് ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ തിയേറ്റര്‍ സ്പോര്‍ട്സ് ഡേ സംഘടിപ്പിച്ചു

മനാമ: പാലക്കാട് ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ തിയേറ്റര്‍ (പാക്ട്) സ്പോര്‍ട്സ് ഡേ സംഘടിപ്പിച്ചു. അംഗങ്ങള്‍ക്കിടയില്‍ കായികവിനോദങ്ങളെയും വ്യായാമത്തെയും പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സംഘടിപ്പിക്കപ്പെട്ട സ്പോര്‍ട്സ് ഡേയില്‍ മുന്നൂറോളം അംഗങ്ങള്‍ പങ്കെടുത്തു. ഇത്തിഹാദ് ക്ലബ് ഗ്രൗണ്ടില്‍ മാര്‍ച്ച് പാസ്റ്റോട് കൂടി ആരംഭിച്ച സ്പോര്‍ട്സ് ഡേയുടെ ഔപചാരിക ചടങ്ങിന് പ്രസിഡന്റ് അശോക് കുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സതീഷ് കുമാര്‍ സ്വാഗതം ആശംസിച്ചു.
നാല് ഗ്രൂപ്പുകളിലായി നടന്ന മത്സരങ്ങളില്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് കൂടി പങ്കെടുക്കുവാന്‍ കഴിയുന്ന രീതിയിലായിരുന്നു മത്സരങ്ങള്‍ ക്രമീകരിച്ചിരുന്നത്. വ്യക്തിഗത ഇനങ്ങളിലായും ഗ്രൂപ്പ് തലങ്ങളിലായും മത്സരങ്ങള്‍ നടത്തപ്പെട്ടു. പ്രവാസ ലോകത്ത് ഇത്തരം കായിക മത്സരങ്ങള്‍ മനോഹരമായ അനുഭവമാണ് സമ്മാനിച്ചതെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ശ്രീജിത്ത്, പ്രവീണ്‍, വിഷ്ണു, ജിതിന് രാജ്, ധന്യ പ്രവീണ്‍, ശിവപുത്രി, ധന്യ രാഹുല്‍, നീതു രോഹിത് എന്നിവരാണ് വിവിധ ഗ്രൂപ്പുകള്‍ക്ക് നേതൃത്വം നല്‍കിയത്.
പാക്ട് ചീഫ് കോര്‍ഡിനേറ്റര്‍ ജ്യോതി മേനോന്, ശിവദാസ് നായര്‍, മുരളി മേനോന്, സജിത സതീഷ്, ദീപക് വിജയന്, ഉഷ സുരേഷ്, ജഗദീഷ് കുമാര്‍, സുഭാഷ് മേനോന്, അനില്‍ കുമാര്‍, സല്‍മാനുല്‍ ഫാരിസ്, കെ ടി രമേഷ്, സന്തോഷ് കടമ്പാട്ട്, സുധീര്‍,രമ്യ ഗോപകുമാര്‍, നീതു വിഷ്ണു, മിനി പ്രമിലാഷ് എന്നിവര്‍ നേതൃത്വം നല്കി. മൂര്‍ത്തി നൂറണി നന്ദി പ്രകാശിപ്പിച്ചു.
Content Highlights: pact sports day celebration