പാക്ട് ഒരുമയുടെ പൊന്നോണം ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം നിർവ്വഹിക്കും

മനാമ : പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) സ്റ്റാർ വിഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഓണാഘോഷം ""പാക്ട് ഒരുമയുടെ പൊന്നോണം'' സെപ്റ്റംബർ 18 വെള്ളിയാഴ്ച്ച നടക്കും. ഗുദൈബിയ ഇന്ത്യൻ ക്ലബ്ബിൽ നടക്കുന്ന ഓണാഘോഷ ചടങ്ങുകൾ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്യും. ബഹ്റൈൻ ഇന്ത്യൻ എംബസി ഡിഫെൻസ് അറ്റാച്ചെ ക്യാപ്റ്റൻ സന്ദീപ് സിംഗ് ചടങ്ങിൽ സംബന്ധിക്കും. വ്യവസായ പ്രമുഖനും അമാദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എം. ഡി യുമായ പമ്പാവാസൻ നായർ മുഖ്യാതിഥിയായിരിക്കും. റൈറ്റ് ചോയ്സ് ആണ് ഇത്തവണയും വിഭവ സമൃദ്ധമായ സദ്യ ഒരുക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 39871460, 39143350
Content Highlights: PACT and Star Vision are jointly organizing the Onam celebration named 'Ponnoham'., Event scheduled for Friday, September 18, 2026, at Gudaibiya Indian Club., Deputy Speaker Shanimol Usman will inaugurate the celebrations., Traditional Onasadya is catered by Right Choice.