പാക്ട് ബഹ്റൈന്‍ 'തനി പാലക്കാടന്‍' ഓണാഘോഷം ശ്രദ്ധേയമായി

മനാമ: ബഹ്റൈനിലെ പ്രമുഖ സാമൂഹിക സാംസ്ക്കാരിക സംഘടനയും പാലക്കാട് നിവാസികളുടെ കൂട്ടായ്മയുമായ പാലക്കാട് ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ തീയേറ്റര്‍ (പാക്ട്) സംഘടിപ്പിച്ച ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികളിലൂടെയും പാലക്കാടുനിന്നുള്ള പാചകവിദഗ്ധര്‍ ഒരുക്കിയ വിഭവ സമൃദ്ധമായ 'തനി പാലക്കാടന്‍' ഓണ സദ്യയിലൂടെയും ശ്രദ്ധേയമായി. ആഘോഷത്തിന്റെ പൊലിമ വര്‍ദ്ധിപ്പിച്ചുകൊണ്ട് വര്‍ഷം തോറും സംഘടിപ്പിക്കുന്ന ഓണാഘോഷം അക്ഷരാര്‍ത്ഥത്തില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളുമായാണ് കൊണ്ടാടാറുള്ളത്. ഇത്തവണയും വിവിധ കലാപരിപാടികളോടെയാണ് ആഘോഷത്തിന് തുടക്കമിട്ടത്.
ക്രൗണ്‍ പ്ലാസ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി ഇജാസ് അസ്ലം, ബഹ്റൈനിലെ വ്യവസായി പമ്പാവാസന്‍ നായര്‍, പാലക്കാട് പ്രവാസി സെന്റര്‍ വൈസ് പ്രസിഡന്റ് ശശി ചെമ്പനക്കാട്, ഇന്ത്യന്‍ സ്കൂള്‍ ചെയര്മാന് പ്രിന്‍സ് നടരാജന്, പ്രിന്‍സിപ്പല്‍ പളനി സ്വാമി, ഐ.സി.ആര്.എഫ്. ചെയര്മാന് ഡോ. ബാബു രാമചന്ദ്രന്, സെക്രട്ടറി പങ്കജ് നെല്ലൂര്‍, ഇന്ത്യന്‍ ക്ലബ് പ്രസിഡന്റ് കെ.എം. ചെറിയാന്, ഇന്ത്യന്‍ ക്ലബ് മുന്‍ പ്രസിഡന്റ് സ്റ്റാലിന്, എന്‍.എസ്.എസ്. പ്രസിഡന്റ് പ്രവീണ്‍ നായര്‍, പ്രമുഖ സംഘടനകളുടെ നേതാക്കള്‍, ടൈറ്റില്‍ സ്പോണ്സര് അല്‍ ഷെരിഫ് കമ്പനി പ്രതിനിധി, പ്ലാറ്റിനം, ഗോള്‍ഡ്, സില്‍വര്‍ സ്പോണ്സര് കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
തുടര്‍ന്ന് നടന്ന 'തനി പാലക്കാടന്‍ സദ്യ' ബഹ്റൈനിലെ സാമൂഹിക- സാംസ്കാരിക- മാധ്യമ രംഗങ്ങളില്നിന്നുള്ളവരടക്കം 1,800-ല്‍ പരം വരുന്ന മലയാളികള്‍ ആസ്വദിച്ചു. മാവേലിമന്നനും പൂക്കളവും തിരുവാതിരകളിയും മറ്റനവധി നൃത്തനൃത്യങ്ങളും സോപാനം വാദ്യകലാസംഘവും നിധിനും ചേര്‍ന്ന് ഒരുക്കിയ ഫ്യൂഷന്‍ മ്യൂസിക്കുമായി പാക്ട് പൊന്നോണം ഇത്തവണയും കാണികളുടെ മനം കവര്‍ന്നു. ആഘോഷപരിപാടി വിജയകരമാക്കാന്‍ സഹായിച്ച എല്ലാവര്ക്കും എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി രേഖപ്പെടുത്തി.
Content Highlights: Pact Bahrain Thani Palakkadan Onam celebration