പ്രതിസന്ധികളോട് പടവെട്ടിവന്ന ജനകീയ നേതാവാണ് എം.ജി കണ്ണൻ- ഒഐസിസി

.
.

മനാമ: അന്തരിച്ച കോൺ​ഗ്രസ് നേതാവ് എം.ജി കണ്ണനെ അനുസ്മരിച്ച് ഒഐസിസി. താഴെ തട്ടിൽനിന്ന് കഠിനാധ്വാനത്തിലൂടെ കടന്നുവന്ന, പ്രതിസന്ധികളെ ഊർജമാക്കിയ കോൺഗ്രസ്സിലെ ജനപ്രീതിയുള്ള നേതാക്കളിൽ ഒരാളായിരുന്നു എം.ജി. കണ്ണൻ. കുടുംബത്തിൻ്റെ പ്രയാസങ്ങളിലും, മകൻ്റെ രോഗാവസ്ഥയിലും പാർട്ടിക്കുവേണ്ടി ജില്ലയിലൂടനീളം നിരവധി സമരപോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. പോലീസിൻ്റെ ക്രൂരമായ ലാത്തിചാർജിൽ നിരവധി തവണ തലയ്ക്ക് അടക്കം പരിക്ക് പറ്റിയിരുന്നു. തലയിലെ രക്തസ്രാവം ഈ പോലീസിൻ്റെ ലാത്തിചാർജിലൂടെ സംഭവിച്ചതാകാം എന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. 

അടൂർ അസംബ്ലി മണ്ഡലത്തിലെ ജനപ്രതിനിധിയും ഡപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാർ അദ്ദേഹത്തെ അനുസ്മരിച്ചത്  അടൂരിന് ഒരു എംഎൽഎ അല്ലായിരുന്നു രണ്ട് എം.എൽ എ മാർ ഉണ്ടായിരുന്നു എന്ന് പറഞ്ഞത് അദ്ദേഹത്തിൻ്റെ ജനപ്രീതിയുടെ തെളിവായിരുന്നു. അടൂർ അസംബ്ലി മണ്ഡലത്തിലെ അടുത്ത ഇലക്ഷനിൽ ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനർഥിയായി മൽസരിക്കാൻ തയ്യാറെടുക്കുമ്പോഴാണ് ഈ അപ്രതീക്ഷത വിയോഗം. കണ്ണൻ്റെ വിയോഗത്തിലൂടെ ജില്ലയിലെ കോൺഗ്രസ്സിൻ്റെ ജനകീയ മുഖമാണ് നഷ്ടപ്പെട്ടതെന്ന് അദ്ദേഹത്തെ അനുസ്മരിച്ച് നേതാക്കൾ അഭിപ്രായപ്പെട്ടു.

ഒഐസിസി പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് അലക്സ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ച അനുസ്മരണ യോഗം ഒഐസിസി മീഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. യോഗത്തിന് ജില്ലാ ജനറൽ സെക്രട്ടറി ഷിബു ബഷീർ സ്വാഗതവും, സ്റ്റാൻലി കിളിവയൽ നന്ദിയും രേഖപ്പെടുത്തി, യോഗത്തിൽ ഒഐസിസി ആക്ടിംഗ് പ്രസിഡൻ്റ് ബോബി പാറയിൽ, നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറിമാരായ മനുമാത്യു , ജീസൺ ജോർജ്, ഷെമീം കെ സി, സയ്യിദ് എം.എസ് നാഷണൽ കമ്മറ്റി ഉപാധ്യക്ഷൻമാരായ അഡ്വ.ഷാജി ശാമൂവേൽ,ജവാദ് വക്കം, സുമേഷ് ആനേരി, ഐവൈസി ചെയർമാൻ നിസ്സാർ കുന്നംകുളത്തിങ്കൽ, ജില്ലാ പ്രസിഡൻ്റുമാരായ മോഹൻ കുമാർ നൂറനാട്, സൽമാനുൾ ഫാരിസ്, റംഷാദ് ആയിലക്കാട്, ചന്ദ്രൻ വളയം ജില്ലാ ഭാരവാഹികൾ ആയ വർഗ്ഗീസ് മാത്യു, ശോഭ സജി, കോശി ഐപ്പ് , സന്തോഷ് ബാബു, ബിബിൻ മാടത്തേത്ത്, ഷാജി കെ ജോർജ്, ക്രിസ്റ്റി, ബിനു കോന്നി, എബിൻ ആറൻമുള, ഈപ്പൻ തിരുവല്ല,എബി ജോർജ്, എബിൻ മാത്യു ഉമ്മൻ, കുഞ്ഞഹമ്മദ്, എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ബിജു രാജു, എബ്രഹാം,ടോം, ബിജു സദൻ, പ്രസാദ്, അതുൽ പ്രസാദ്, അനുവർഗ്ഗീസ് എന്നിവർ യോഗത്തിന് നേതൃത്വം നൽകി.

Content Highlights: OICC remembers Congress leader MG Kannan