സുരേഷ് മണ്ടോടിക്ക് യാത്രയയപ്പ് നൽകി.

മനാമ:പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് സുരേഷ് മണ്ടോടിക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി. സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റ് ൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് പനായി അധ്യക്ഷത വഹിച്ചു. വിൻസെന്റ് തോമസ് സ്വാഗതം ആശംസിച്ചു. ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ, ഓർഗനൈസിംഗ് ജനറൽ സെക്രട്ടറി മനു മാത്യു, ദേശീയ വൈസ് പ്രസിഡന്റ് ഗിരീഷ് കാളിയത്ത്, ദേശീയ ട്രഷറർ ലത്തീഫ് ആയഞ്ചേരി, ദേശീയ ജനറൽ സെക്രട്ടറി എം.എസ്. സെയ്ദ്, ദേശീയ സെക്രട്ടറിമാരായ രഞ്ജൻ കേച്ചേരി, റിജിത്ത് മൊട്ടപ്പാറ ദേശീയ കമ്മറ്റി അംഗം ബിജുബാൽ സികെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സംഘടനയുടെ വളർച്ചയ്ക്കും പ്രവർത്തനങ്ങൾക്കും സുരേഷ് മണ്ടോടി നൽകിയ നിസ്വാർത്ഥ സേവനങ്ങളെയും സംഭാവനകളെയും നേതാക്കൾ അനുസ്മരിക്കുകയും യാത്രാമംഗളങ്ങൾ നേരുകയും ചെയ്തു. കുഞ്ഞമ്മത് കെപി, ഫൈസൽ പട്ടാണ്ടി ,റഷീദ് മുയിപ്പോത്ത് പ്രഭിൽദാസ്,മുബീഷ് കോക്കല്ലൂർ വാജിദ് എം,തസ്തക്കീർ,പ്രമോദ് കോട്ടപ്പള്ളി, ഷൈജാസ് ആലക്കോട്ടിൽ,ഫാസിൽ പേരാമ്പ്ര, സുരേഷ് പി.പി., ഷാജി പി.എം., ടി.പി. അസീസ്, ബിജു സദൻ, നൗഷാദ്, അസീസ് പേരാമ്പ്ര, സന്ധ്യ രഞ്ജൻ, സുകന്യ ശ്രീജിത്ത്, സൂര്യ റിജിത്ത്, ഷംനബിജു , ഫിദ ഫാസിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ദേശീയ, ജില്ലാ ഭാരവാഹികളും പ്രവർത്തകരും കുടുംബാംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു. പ്രദീപ് മൂടാടി നന്ദി രേഖപ്പെടുത്തി.