46 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ടി.പി. ഉസ്മാന് ഒ.ഐ.സി.സി യാത്രയയപ്പ് നല്‍കി

46 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ടി.പി. ഉസ്മാന് ഒ.ഐ.സി.സി. നല്‍കിയ യാത്രയയപ്പ്‌
46 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ടി.പി. ഉസ്മാന് ഒ.ഐ.സി.സി. നല്‍കിയ യാത്രയയപ്പ്‌

മനാമ: ഒ.ഐ.സി.സി. കോഴിക്കോട് ജില്ലാ കമ്മിറ്റി സീനിയര്‍ എക്‌സ്‌ക്യൂട്ടിവ് അംഗം ടി.പി. ഉസ്മാന് ബഹ്റൈന്‍ ഒ.ഐ.സി.സി. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ. മെമന്റോ നല്‍കി ആദരിച്ചു. 46 വര്‍ഷത്തെ പ്രവാസ ജീവിതത്തില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് താങ്ങായിരുന്ന ഒരു കോണ്‍ഗ്രസുകാരന്‍ ആയിരുന്നു ടി.പി. ഉസ്മാന്‍ എന്ന് ആശംസപ്രസംഗത്തില്‍ നേതാക്കള്‍ അഭിപ്രായപെട്ടു.

ഒ.ഐ.സി.സി. ദേശീയ പ്രസിഡന്റ് ഗഫൂര്‍ ഉണ്ണികുളം, ഒ.ഐ.സി.സി. ഗ്ലോബല്‍ കമ്മിറ്റി അംഗം ബിനു കുന്നന്താനം എന്നിവര്‍ ആശംസാപ്രഭാഷണം നടത്തി. കോഴിക്കോട് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ബിജു ബാല്‍ സി.കെ. അധ്യക്ഷത വഹിച്ച യോഗത്തിന് ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീജിത്ത് പനായി സ്വാഗതം പറഞ്ഞു.

ഒ.ഐ.സി.സി. ജനറല്‍ സെക്രട്ടറിമാരായ മനു മാത്യു, സൈദ് എം.എസ്, ദേശീയ ട്രഷറര്‍ ലത്തീഫ് ആയഞ്ചേരി, ദേശീയ വൈസ് പ്രസിഡന്റുമാരായ ഗിരീഷ് കാളിയത്ത്, സുമേഷ് അനേരി, ദേശീയ സെക്രട്ടറിമാരായ രഞ്ജന്‍ കച്ചേരി, റിജിത് മൊട്ടപാറ, ജോണി താമരശേരി ദേശീയ വനിത വിഭാഗം പ്രസിഡന്റ് മിനി മാത്യു, സെന്‍ട്രല്‍ മാര്‍ക്കറ്റ് കമ്മിറ്റി പ്രസിഡന്റ് ചന്ദ്രന്‍ വളയം, ജനറല്‍ സെക്രട്ടറി മുനീര്‍ പേരാമ്പ്ര, ഒ.ഐ.സി.സി. കോഴിക്കോട് ജില്ലാ ഭാരവാഹികളായ സുരേഷ് മണ്ടോടി, നൗഷാദ് കുരുടിവീട്, അനില്‍ കൊടുവള്ളി, കുഞ്ഞമ്മദ് കെപി, വാജിദ് എം, പ്രബില്‍ ദാസ്, അബ്ദുല്‍ റഷീദ് പി.വി, അഷറഫ് പി.പി, ടി.പി. അസീസ്, അസീസ് എം.സി, ബിജു കൊയിലാണ്ടി, മജീദ് ടി.പി, അബ്ദുല്‍സലാം മുയിപ്പോത്ത്, സൂര്യ റിജിത്ത്, ഷൈനി ജോണി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Content Highlights: Overseas Indian Congress (OICC) Kozhikode district committee farewells T.P. Usman