ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍നിന്ന് | ഫോട്ടോ: അറേഞ്ച്ഡ്
ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍നിന്ന് | ഫോട്ടോ: അറേഞ്ച്ഡ്

മനാമ: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാമത് ചരമ വാർഷികത്തോടനുബന്ധിച്ച് ഒഐസിസി ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പ്രവാസികൾക്കിടയിൽ കാരുണ്യത്തിന്റെയും സേവനത്തിന്റെയും പുതിയൊരു മാതൃക തീർക്കാൻ സൗജന്യ മെഡിക്കൽ ക്യാമ്പിന് സാധിച്ചു. നൂറുകണക്കിന് ആളുകളാണ് ക്യാമ്പിന്റെ പ്രയോജനം തേടി എത്തിയത്.

ജനഹൃദയങ്ങളിൽ ഉമ്മൻ ചാണ്ടി എന്ന ജനനായകന്റെ ഓർമകൾ എത്രമാത്രം ആഴത്തിൽ പതിഞ്ഞിരിക്കുന്നു എന്നതിന്റെ തെളിവായിരുന്നു ക്യാമ്പിലേക്ക് ഒഴുകിയെത്തിയ ജനക്കൂട്ടം. സാധാരണക്കാരുടെ പ്രശ്‌നങ്ങളിൽ നിസ്വാർത്ഥമായി ഇടപെടുകയും അവരെ ഹൃദയത്തോട് ചേർത്തുനിർത്തുകയും ചെയ്ത അദ്ദേഹത്തിന്റെ പെരുമാറ്റ ശൈലിയോടുള്ള ആദരസൂചകമായാണ് ക്യാമ്പിനെ ജനങ്ങൾ ഏറ്റെടുത്തത്. ഉമ്മൻ ചാണ്ടിയുടെ ജീവകാരുണ്യ പ്രവൃത്തികളുടെ തുടർച്ചയെന്നോണം സംഘടിപ്പിച്ച ക്യാമ്പ് അദ്ദേഹത്തിനുള്ള ഉചിതമായ സ്മരണാഞ്ജലിയായി മാറി.

വിദഗ്ധ ഡോക്ടർമാരുടെ സേവനവും സൗജന്യ രക്തപരിശോധനകളും ലഭ്യമാക്കിയ ക്യാമ്പിൽ പങ്കെടുത്തവർക്കായി നടത്തിയ ബോധവൽക്കരണ ക്ലാസുകൾ ഏറെ ശ്രദ്ധേയമായി, പ്രമേഹം മൂലമുണ്ടാകുന്ന കാഴ്ച മങ്ങലിനെക്കുറിച്ച് ഡോ: സജനയും, പ്രമേഹ രോഗികൾ പിന്തുടരേണ്ട ആരോഗ്യകരമായ ഭക്ഷണരീതികളെയും ജീവിത ശൈലിയെയും കുറിച്ച് ഡയറ്റീഷ്യൻ ഷെറിൻ റെന്നിയും ബോധവൽക്കരണം നടത്തി. ക്യാമ്പിൽ പങ്കെടുത്തവരുടെ വിവിധങ്ങളായ സംശയങ്ങൾക്ക് ഡോക്ടർമാർ മറുപടി നൽകി.

അൽ ഹിലാൽ ഹോസ്പിറ്റൽ മനാമ സെൻട്രൽ ബ്രാഞ്ച്മായി ചേർന്നാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. പ്രവാസി സമൂഹത്തിന് ഏറെ താങ്ങായ ഇത്തരം പ്രവർത്തനം വരും ദിവസങ്ങളിലും കൂടുതൽ ഊർജ്ജത്തോടെ മുന്നോട്ട് കൊണ്ടുപോകുമെന്ന് ഒഐസിസി നേതാക്കൾ അറിയിച്ചു. ഒഐസിസി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അലക്സ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗം കേരളിയ സമാജം പ്രസിഡന്റ് പി.വി. രാധകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരയ്ക്കൽ, ഒ ഐ സി സി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ഗഫൂർ ഉണ്ണിക്കുളം, ഗ്ലോബൽ കമ്മിറ്റിയംഗം ബിനു കുന്നന്താനം, വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ, നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ സയ്യിദ് എം എസ്, ജേക്കബ് തേക്കു തോട്, നസീം കൊല്ലം, സിൻസൺ പുലിക്കോട്ടിൽ, വനിതാ വിംഗ് പ്രസിഡന്റ് മിനി മാത്യു, ജില്ലാ കമ്മിറ്റി ഭാരവാഹികൾ ആയ ജോൺസൺ ടി. തോമസ്സ്, കോശി ഐപ്പ്, ബിബിൻ മാടത്തേത്ത്, സിജി തോമസ്സ്, നിഷ ശാമുവേൽ, എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

യോഗത്തിന് ജില്ലാ ജനറൽ സെക്രട്ടറി ശോഭ സജി സ്വാഗതവും, ക്യാമ്പ് കോർഡിനേറ്റർ റോബിൻ ജോർജ് നന്ദിയും പറഞ്ഞു. യോഗത്തിന് വിനോദ് ഡാനിയേൽ, രജിത്ത് മൊട്ടപ്പാറ, രഞ്ചൻ കേച്ചേരി, നൈസ്സാം കോട്ടയം, ജോണി താമരശ്ശേരി, ജില്ലാ പ്രസിഡന്റുമാരായ റംഷാദ് ഐലക്കാട്, ശ്രീജിത്ത് പാനായി, സന്തോഷ് കെ. നായർ, നിജിൽ രമേശ് കണ്ണൂർ, സിജു പുന്നവേലി, സന്തോഷ് ബാബു, വിൻസെന്റ് കക്കയം, ബൈജു ചെന്നിത്തല, മുനീർ, ചന്ദ്രൻ വളയം ജില്ലാ കമ്മിറ്റി ഭാരവാഹികൾ ആയ സിബി അടൂർ, എബിൻ ജോൺ, സിജു ചെറിയാൻ, സ്റ്റാൻലി അടൂർ, അനു തോമസ്സ് ജോൺ, സാം ആനപാറയ്ക്കൽ, സതീഷ് ജോർജ്, റെജി ചെറിയാൻ, നോബിൾ, എബിൻ മാത്യു ഉമ്മൻ, ഷാബു കടമ്പനാട്, വനിതാ വിംഗ് നേതാക്കൻമാരായ ആനി അനുരാജ്, ഷീജ നടരാജൻ, സന്ധ്യ രഞ്ജൻ ,നിഷാ ബോബി എന്നിവർ നേതൃത്വം നൽകി.

Content Highlights: Marking the third death anniversary of former Kerala Chief Minister Oommen Chandy, the OICC Bahrain Pathanamthitta District Committee, in association with Al Hilal Hospital, successfully organized a free medical camp that benefited hundreds of expatriates.