ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളും സംരക്ഷിക്കപ്പെടണം: ഒഐസിസി

മനാമ: ലോകത്തിലെ ഏറ്റവും ബൃഹത്തായ ഭരണഘടനയും, ആ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ച ഭരണഘടനാ സ്ഥാപനങ്ങളും ഒരു പോറല്‍ പോലും ഏല്‍ക്കാതെ സംരക്ഷിക്കാന്‍ ഓരോ ഇന്ത്യക്കാരനും ഉത്തരവാദിത്തം ഉണ്ടന്ന് ബഹ്റൈന്‍ ഒഐസിസി യുടെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ 76-മത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുത്ത നേതാക്കള്‍ അഭിപ്രായപ്പെട്ടു. നൂറ്റാണ്ടുകള്‍ വിദേശ ആധിപത്യത്തില്‍ കഴിഞ്ഞ നമ്മുടെ മാതൃരാജ്യത്തെ സ്വാതന്ത്ര്യ സമരത്തിലൂടെ മോചിപ്പിക്കാന്‍ നേതൃത്വം നല്‍കിയ ആയിരകണക്കിന് ധീര ദേശാഭിമാനികള്‍, സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തു ജീവന്‍ ഹോമിച്ച ധീര രക്തസാക്ഷികള്‍, നമ്മുടെ ഭരണഘടനാ ശില്പികള്‍ അടക്കം ആളുകളെ സ്മരിച്ചു കൊണ്ട് മാത്രമേ രാജ്യത്തിന്റെ ഓരോ ആഘോഷവും പൂര്‍ത്തിയാവുകയുള്ളു. ഭരണഘടനയെ വെല്ലുവിളിക്കുന്ന ഭരണാധികാരികള്‍, നിഷ്പക്ഷമായി നിലപാടുകള്‍ എടുക്കാത്ത ഭരണഘടനാ സ്ഥാപനങ്ങളിലെ അധികാരികള്‍ ഒക്കെ രാജ്യത്തിന്റെ സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കുവാനും, പാര്‍ശ്വവത്കരിക്കപ്പെട്ട ആളുകളെ സമൂഹത്തില്‍ മാറ്റിനിര്‍ത്തുവാനും ആണ് ശ്രമിക്കുന്നത്. എ ഐ സി സി സി യുടെ നിര്‍ദ്ദേശപ്രകാരം ജയ് ബാപ്പു, ജയ് ഭിം, ജയ് സംവിധാന്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി നടത്തുന്ന പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.
ഒഐസിസി ആക്ടിങ് പ്രസിഡന്റ് ബോബി പാറയില്‍ അധ്യക്ഷത വഹിച്ച യോഗം ഒഐസിസി ഗ്ലോബല്‍ കമ്മറ്റി അംഗം ബിനു കുന്നന്താനം ഉത്ഘാടനം ചെയ്തു. ഒഐസിസി ട്രഷറര്‍ ലത്തീഫ് ആയംചേരി, ജനറല്‍ സെക്രട്ടറിമാരായ മനു മാത്യു, ജേക്കബ് തേക്ക്‌തോട്, സൈദ് എം എസ്, വൈസ് പ്രസിഡന്റ്മാരായ ഗിരീഷ് കാളിയത്ത്, സിന്‍സണ്‍ ചാക്കോ പുലിക്കോട്ടില്‍, നസിം തൊടിയൂര്‍, ഒഐസിസി നേതാക്കളായ ജോണി താമരശ്ശേരി, വിനോദ് ദാനിയേല്‍, സല്‍മാനുല്‍ ഫാരിസ്, പി ടി ജോസഫ്, ചന്ദ്രന്‍ വളയം, രഞ്ജിത്ത് പടിക്കല്‍, ബ്രയിറ്റ് രാജന്‍, അനില്‍ കുമാര്‍ കൊടുവള്ളി എന്നിവര്‍ ആശംസ പ്രസംഗം നടത്തി. പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍മാരായ അലക്‌സ് മഠത്തില്‍ സ്വാഗതവും, നെല്‍സണ്‍ വര്‍ഗീസ് നന്ദിയും രേഖപ്പെടുത്തി. യോഗത്തിന് ഒഐസിസി നേതാക്കള്‍ ആയ സുമേഷ് ആനേരി, സിജു പുന്നവേലി, ബിപിന്‍ മാടത്തേത്ത്, സിബി അടൂര്‍, കുഞ്ഞുമുഹമ്മദ്, ബിജു കട്ടച്ചിറ, റോയ് മാത്യു, അനില്‍ കുമാര്‍, റെജി ചെറിയാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Content Highlights: oicc bahrain