വെല്ലുവിളികളെ നേരിടാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കാം: റസീം ഹാറൂന്‍

സമ്മറൈസ് മോറല്‍ സ്‌കൂള്‍ 2025' പ്രോഗ്രാം
സമ്മറൈസ് മോറല്‍ സ്‌കൂള്‍ 2025' പ്രോഗ്രാം

മനാമ: സമാധാനപരമായ സാമുദായികാന്തരീക്ഷം സംരക്ഷിക്കാന്‍ കുട്ടികള്‍ ചെറുപ്പം മുതലേ ധര്‍മ്മാഅധര്‍മ്മങ്ങളെക്കുറിച്ചും, സാമൂഹ്യ, കുടുംബ വ്യവസ്ഥിതികളെ പറ്റിയും മനസിലാക്കിയിരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഫാറൂഖ് ട്രെയിനിംഗ് കോളേജ് റിസര്‍ച്ച് അസിസ്റ്റന്റ് റസീം ഹാറൂണ്‍ ഓര്‍മിപ്പിച്ചു. ലഹരിയെ പോലുള്ള വെല്ലുവിളികള്‍ നേരിടാനും നമ്മുട യുവതയെ നേര്‍വഴിക്ക് നടത്താനും രക്ഷിതാക്കള്‍ ജാഗരൂകരാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റയ്യാന്‍ സ്റ്റഡി സെന്റര്‍ ടീനേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന 'സമ്മറൈസ് മോറല്‍ സ്‌കൂള്‍ 2025' പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഇന്ന് പഠിക്കുക നാളെ നയിക്കാന്‍' എന്ന മുദ്രാവാക്യത്തിലൂന്നി വിവര സാങ്കേതിക പാഠങ്ങളും മത സാംസ്‌കാരിക മൂല്യങ്ങളും കോര്‍ത്തിണക്കികൊണ്ട്  റയ്യാന്‍ സ്റ്റഡി സെന്റര്‍ സംഘടിപ്പിക്കുന്ന സമ്മറൈസ് മോറല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു നവ്യാനുഭവമായിരിക്കുമെന്നു ഇന്‍സ്ട്രക്ടര്‍മാരായ സജ്ജാദ് ബിന്‍ അബ്ദുല്‍ റസാഖും, വസീം അല്‍ ഹികമിയും സദസ്യരെ ഓര്‍മിപ്പിച്ചു. റയ്യാന്‍ സ്റ്റഡി സെന്റര്‍ ചെയര്‍മാന്‍ അബ്ദുല്‍ റസാഖ് വി.പി. അല്‍ മന്നാ ഇ മലയാള വിഭാഗം ആക്ടിംഗ് പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് സി.എം. ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് ബിനു ഇസ്മായില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. മോറല്‍ സ്‌കൂളിന്റെ പാഠ്യ പദ്ധതികളെക്കുറിച്ച് പ്രിന്‍സിപ്പല്‍ അബ്ദുല്‍ ലത്തീഫ് ചാലിയം വിശദീകരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ സാദിഖ് ബിന്‍ യഹ്യ സ്വാഗതവും മോറല്‍ സ്‌കൂള്‍ കോര്‍ഡിനേറ്റര്‍ ഫക്രുദ്ദീന്‍ നന്ദിയും പറഞ്ഞു.

Content Highlights: A summer program in Manamas focusing moral education