കേരളോത്സവം 2025 വിവിധ മത്സരങ്ങള്‍ ഫെബ്രുവരി 14 ന്

മനാമ: ബഹ്റൈന്‍ കേരളീയ സമാജത്തില്‍ നടന്നുവരുന്ന കേരളോത്സവം 2025 ന്റെ ഭാഗമായുള്ള വനിതകളുടെ ഫിലിം സോങ്, ലൈറ്റ് മ്യൂസിക്, പുരുഷന്മാരുടെ ഫിലിം സോങ്, ലൈറ്റ് മ്യൂസിക്, ഇംഗ്ലീഷ് പ്രസംഗം തുടങ്ങിയ മത്സരങ്ങള്‍ ഫെബ്രുവരി 14വെള്ളിയാഴ്ച നടക്കും.
കഴിഞ്ഞ ദിവസം നടന്ന വിവിധ മത്സരങ്ങളില്‍ മലയാളം പ്രസംഗം: ഒന്നാം സ്ഥാനം-രാജീവ് പി മാത്യു, രണ്ടാം സ്ഥാനം-നിസ്സാര്‍ മുഹമ്മദ്, മൂന്നാം സ്ഥാനം-അനീഷ് നിര്‍മലന്‍. മലയാളം ഉപന്യാസം: ഒന്നാം സ്ഥാനം-ബിജു എം. സതീഷ്, രണ്ടാം സ്ഥാനം-ഫിറോസ് തിരുവത്ര മൂന്നാം സ്ഥാനം-അനില്‍ കുമാര്‍ സി. എന്നിവര്‍ സമ്മാനാര്‍ഹരായി.
Content Highlights: Manama keralolsavam 2025