ലുലു ഹൈപ്പർമാർക്കറ്റിൽ വേൾഡ് ഫുഡ് ഫെസ്റ്റിവലിനു തുടക്കം

മനാമ: ലുലു ഹൈപ്പർമാർക്കറ്റ് ഒരുക്കുന്ന വേൾഡ് ഫുഡ് ഫെസ്റ്റിവൽ ദാനാ മാളിൽ വ്യാഴാഴ്ച തുടക്കമായി. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഡയറക്ടർ ജൂസർ രൂപവാലയുടെയും മറ്റു മാനേജ്മന്റ് പ്രതിനിധികളുടെയും സാന്നിധ്യത്തിൽ ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ നബീൽ കാനൂ മേള ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര പാചകരീതികളിലൂടെയുള്ള ഒരു ക്യൂറേറ്റഡ് യാത്രയാണ് മേള. ഏപ്രിൽ 22 മുതൽ മെയ് 6 വരെ ബഹ്റൈനിലെ 11 ലുലു ഹൈപ്പർമാർക്കറ്റുകളിലുമാണ് മേള നടക്കുന്നത്. പ്രീമിയം ക്വാളിറ്റി മാംസം, പഴങ്ങൾ, പച്ചക്കറികൾ, സീഫുഡ്, കോഴിയിറച്ചി, ബസ്മതി അരി, എണ്ണകൾ, വെണ്ണ, സുഗന്ധവ്യഞ്ജനങ്ങൾ, ബിസ്‌ക്കറ്റുകൾ, ചോക്ലേറ്റുകൾ എന്നിവയുൾപ്പെടെ വിവിധ ആഗോള പലചരക്ക് ഉത്പന്നങ്ങളുടെ ശക്തമായ പ്രമോഷനുകൾ ഉപഭോക്താക്കൾക്ക് ആസ്വദിക്കാം. വൈവിധ്യം, ആഗോള പാചക അനുഭവങ്ങൾ എന്നിവ സംയോജിപ്പിച്ച ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവല്ലിലേക്ക് ബഹ്റൈനിലുടനീളമുള്ള ഉപഭോക്താക്കളെ ക്ഷണിക്കുന്നുവെന്ന് അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു .
Content Highlights: lulu-food-festival