ബഹ്റൈൻ കേരളീയ സമാജത്തിൽ കെ.എസ്. ചിത്രയുടെ 'ചിത്രാഞ്ജലി'

#ന്യൂസ് ഡെസ്ക്

മനാമ: കെ.എസ്. ചിത്രയുടെ സംഗീതവിരുന്ന് "ചിത്രാഞ്ജലി' വെള്ളിയാഴ്ച വൈകിട്ട് 6.30-ന് ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അരങ്ങേറും. മലയാളികളുടെ ഹൃദയങ്ങളിൽ പതിറ്റാണ്ടുകളായി ഇടംപിടിച്ച ഗാനങ്ങളിലൂടെ സംഗീതാസ്വാദകർക്ക് അവിസ്മരണീയമായ അനുഭവം സമ്മാനിച്ച കെ.എസ്. ചിത്രയ്ക്കൊപ്പം പ്രമുഖ ഗായകരായ നിഷാദ്, അനാമിക, അർജുൻ എന്നിവരും സംഗീതവിരുന്നിൽ അണിനിരക്കും.

വെള്ളിയാഴ്ച നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ എംബസിയിലെ ചാർജ് ഡി അഫയേഴ്സ് രാജീവ് കുമാർ മിശ്ര, കോവളം എം.എൽ.എ. എം. വിൻസെന്റ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ബഹ്റൈൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ രണ്ടുമാസത്തോളം നീണ്ടുനിൽക്കുന്ന ‘ശ്രാവണം 2026' ഓണാഘോഷങ്ങളുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ് "ചിത്രാഞ്ജലി'.

Content Highlights: KS Chithra's 'Chithranjali' musical concert takes place on Friday at Bahrain Kerala Samajam Diamond Jubilee Hall., Playback singers Nishad, Anamika, and Arjun will accompany Chithra., Indian Embassy Charge d'Affaires Rajiv Kumar Mishra and Kovalam MLA M. Vincent will attend as chief guests., The event is a major highlight of the two-month-long 'Sravanam 2026' Onam celebrations.