കൊല്ലം പ്രവാസി അസോസിയേഷൻ ഹിദ്ദ് ഏരിയയ്ക്ക് പുതിയ ഭാരവാഹികൾ

മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ (കെ.പി.എ) ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള ഹിദ്ദ് ഏരിയ സമ്മേളനം ടുബ്ലി കെ.പി.എ. ഹാളിലുള്ള കൽപന നഗറിൽ നടന്നു. ഏരിയ വൈസ് പ്രസിഡന്റ് ഗിരീഷ് കുമാർ സ്വാഗതം ആശംസിച്ച സമ്മേളനം ഏരിയ കോ-ഓർഡിനേറ്റർ സജി കുളത്തിങ്കര ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് രാജേഷ് പന്മന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സംഘടനപ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ രണ്ടു വർഷത്തെ ഏരിയ പ്രവർത്തന റിപ്പോർട്ട് ഏരിയ സെക്രട്ടറി പ്രണവ് സന്തോഷ് കുമാർ സാമ്പത്തിക റിപ്പോർട്ട് ഏരിയ ട്രഷറർ വിപിൻ മനോഹരൻ സമ്മേളനത്തിൽ അവതരിപ്പിച്ചു. പ്രവർത്തന റിപ്പോർട്ട് കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധനും സാമ്പത്തിക റിപ്പോർട്ട് കെ.പി.എ സെക്രട്ടറി അനിൽകുമാറിനും കൈമാറി.
2026-28 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് കെ.പി.എ സെക്രട്ടറി അനിൽ കുമാർ, ഏരിയ കോ-ഓർഡിനേറ്റർ സജി കുളത്തിങ്കര എന്നിവരുടെ നേതൃത്വത്തിൽ നടന്നു. പുതിയ പ്രസിഡന്റായി രാജേഷ് പന്മന, സെക്രട്ടറിയായി പ്രണവ് സന്തോഷ്, ട്രഷററായി വിപിൻ മനോഹരൻ, വൈസ് പ്രസിഡന്റായി ഗിരീഷ് കുമാർ, ജോയിന്റ് സെക്രട്ടറിയായി വിമൽ മുരുകേശൻ എന്നിവരെ തിരഞ്ഞെടുത്തു. കെ പി എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സെക്രട്ടറി അനിൽകുമാർ എന്നിവർ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഏരിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നു. പുതിയ ഭരണസമിതിയുടെ നേതൃത്വത്തിൽ ഹിദ്ദ് ഏരിയയിലെ പ്രവാസികൾക്കായി കൂടുതൽ ജീവകാരുണ്യ-ക്ഷേമ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പുതിയ ജോയിന്റ് സെക്രട്ടറി വിമൽ മുരുകേശൻ സമ്മേളനത്തിന് നന്ദി രേഖപ്പെടുത്തി.