വേള്‍ഡ് കെ.എം.സി.സി സെക്രട്ടറി അസൈനാര്‍ കളത്തിങ്ങലിനു സ്വീകരണം നല്‍കി

വേള്‍ഡ് കെഎംസിസി സെക്രട്ടറി അസൈനാര്‍ കളത്തിങ്ങലിനു നല്‍കിയ സ്വീകരണം
വേള്‍ഡ് കെഎംസിസി സെക്രട്ടറി അസൈനാര്‍ കളത്തിങ്ങലിനു നല്‍കിയ സ്വീകരണം

മനാമ: ദീര്‍ഘകാലം കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി ജനറല്‍ സെക്രട്ടറി ആയി സേവനമനുഷ്ഠിച്ച അസൈനാര്‍ കളത്തിങ്ങലിനെ പ്രഥമ വേള്‍ഡ് കെ.എം.സി.സി കമ്മിറ്റി സെക്രട്ടറി ആയി തിരെഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ മലപ്പുറം ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി. 

സയ്ദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ഇഖ്ബാല്‍ താനൂര്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ വെള്ളിക്കുളങ്ങര ഉദ്ഘാടനം നിര്‍വഹിച്ച പരിപാടിയില്‍ പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍ ശബ്ദ സന്ദേശം സദസ്സിനെ കേള്‍പ്പിച്ചു. സംസ്ഥാന ആക്ടിങ് പ്രസിഡന്റ് അസീസ് ഈസ്റ്റ് റിഫ, സീനിയര്‍ നേതാവ് കുട്ടൂസ മുണ്ടേരി, സംസ്ഥാന ട്രഷറര്‍ കെ പി മുസ്തഫ, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗഫൂര്‍ കൈപ്പമംഗലം, ഒഐസിസി നേതാവ് ചെമ്പന്‍ ജലാല്‍, പ്രമുഖ ബിസിനസ്സ്മാന്‍ ഫാറൂഖ് കൊണ്ടോട്ടി എന്നിവരും സംസാരിച്ചു.

നിറഞ്ഞുകവിഞ്ഞ സദസ്സില്‍ മുന്‍ പ്രസിഡന്റ് കുട്ടൂസ മുണ്ടേരി മെമെന്റോ നല്‍കിയും ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ ബിഷ്തും ക്രൗണും അണിയിച്ചും ആദരിച്ചു. ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി പ്രഖ്യാപിച്ച പ്രവര്‍ത്തന ഫണ്ട് പിരിവില്‍ മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവെച്ച മുഹറഖ് കമ്മിറ്റി ഓര്‍ഗനൈസിങ് സെക്രട്ടറി ഷഫീക് വളാഞ്ചേരിയെ ജില്ലാ കമ്മിറ്റിക്ക് വേണ്ടി ദാര്‍ അല്‍ മിന കുഞ്ഞ് മുഹമ്മദ് ആദരിച്ചു. വേള്‍ഡ് കെഎംസിസിയുടെ ലക്ഷ്യങ്ങളും കമ്മിറ്റി നിലവില്‍ വന്ന് ചുരുങ്ങിയ കാലത്തിനുള്ളില്‍ നടത്തിയ ഇടപെടലുകളും നന്ദി പ്രസംഗത്തില്‍ അസൈനാര്‍ കളത്തിങ്ങല്‍ വിശദീകരിച്ചു.

ചടങ്ങില്‍ കെ.എം.സി.സി സംസ്ഥാന, ജില്ല, ഏരിയ, മണ്ഡലം നേതാക്കള്‍ സന്നിഹിതരായിരുന്നു. പരിപാടിയോടനുബന്ധിച്ച് അഷ്വത് ഷജിത് അവതരിപ്പിച്ച മെന്റലിസം ഷോയും കുട്ടികളുടെ ഒപ്പന അടക്കമുള്ള വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴില്‍ പുതുതായി നിലവില്‍ വന്ന മുഴുവന്‍ മണ്ഡലം കമ്മിറ്റികള്‍ക്കും ജില്ലാ കമ്മിറ്റി ഉപഹാരം നല്‍കി. സംസ്ഥാന കമ്മിറ്റി നടത്തിയ ഈത്തപ്പഴ ചാലഞ്ചില്‍ ജില്ലയില്‍ നിന്ന് ഒന്നാമതെത്തിയ പൊന്നാനി മണ്ഡലത്തിനും മികച്ച പ്രകടനം കാഴ്ചവെച്ച പെരിന്തല്‍മണ്ണ മണ്ഡലത്തിനും ലക്ഷ്യം പൂര്‍ത്തീകരിച്ച തിരൂര്‍, കൊണ്ടോട്ടി, വണ്ടൂര്‍, തിരൂരങ്ങാടി മണ്ഡലങ്ങള്‍ക്കും ജില്ലാ കമ്മിറ്റി അവാര്‍ഡുകള്‍ നല്‍കി അനുമോദിച്ചു. 

മുഹമ്മദ് റയാന്‍ ഖിറാഅത്ത് നിര്‍വഹിച്ചു തുടങ്ങിയ പരിപാടി ജില്ലാ ജനറല്‍ സെക്രട്ടറി അലി അക്ബര്‍ കീഴുപറമ്പ്, സ്വാഗതവും സെക്രട്ടറി അനീസ് ബാബു കാളികാവ് നന്ദിയും പറഞ്ഞു. ഓര്‍ഗനൈസിങ് സെക്രട്ടറി റിയാസും വൈസ് പ്രസിഡന്റ്മാരായ ഷാഫി കോട്ടക്കലും ഉമ്മര്‍ മലപ്പുറവും, നൗഷാദ് മുനീറും മഹ്റൂഫ് ആലിങ്ങലും, സെക്രട്ടറിമാരായ ഷഹീന്‍ താനാളൂരും മൊയ്ദീനും ശിഹാബ് പൊന്നാനിയും പരിപാടികള്‍ നിയന്ത്രിച്ചു.
 

Content Highlights: KMCC Bahrain`s Asainar Kalathingal Appointed World KMCC Secretary