ഡോ. മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തില്‍ കെ.എം.സി.സി. അനുശോചിച്ചു

മനാമ: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തില്‍ കെ.എം.സി.സി. ബഹ്റൈന്‍ അനുശോചിച്ചു. കാര്യങ്ങള്‍ നടത്തുന്നതിലുള്ള ശുഷ്‌കാന്തിയും അക്കാദമിക് സമീപനവും കൊണ്ട് വ്യത്യസ്തനാകുന്ന അദ്ദേഹം സ്വഭാവത്തിലും എളിമ പുലര്‍ത്തുന്ന വ്യക്തിത്വത്തിന്നുടമയാണ്.
അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിനും ജനങ്ങള്‍ക്കും കുടുംബത്തിനുമുണ്ടാക്കിയ ദുഃഖത്തില്‍ കെ.എം.സി.സി. ബഹറൈനും പങ്കുകൊള്ളുന്നതായി സംഘടന പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍, ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ വെള്ളികുളങ്ങര എന്നിവര്‍ അറിയിച്ചു.
ഇന്ത്യയില്‍ ആദ്യമായി മുസ്ലിം ലീഗിന് പ്രാധിനിധ്യം ലഭിച്ചത് മന്‍മോഹന്‍ സിങ്് ഭരണകാലത്ത് യു.പി.എ സര്‍ക്കാരിലായിരുന്നു. രണ്ടാം യു.പി.എ സര്‍ക്കാരിലും മന്‍മോഹന്‍ സിങ് മുസ്ലിം ലീഗ് പ്രതിനിധിയായ ഇ.അഹമ്മദിനെ മന്ത്രിയാക്കി കൊണ്ട് മുസ്ലിം ലീഗിന് പ്രതിനിധ്യം നല്‍കി.പാണക്കാട് ശിഹാബ് തങ്ങളുടെ സ്റ്റാമ്പ് പുറത്തിറക്കിയതും അദ്ദേഹത്തിന്റെ ഭരണ കാലത്തായിരുന്നുവെന്നും നേതാക്കള്‍ പറഞ്ഞു.
Content Highlights: KMCC Bahrain mourns the death of former Indian PM Dr. Manmohan Singh.