കെഎംസിസി ബഹ്റൈന്‍ കൊടുവള്ളി മണ്ഡലം കമ്മിറ്റി മീലാദ് മീറ്റ് 2025

കൊടുവള്ളി മണ്ഡലം കമ്മിറ്റി മീലാദ് മീറ്റ് കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍ ഉദ്ഘാടനം ചെയ്യുന്നു
കൊടുവള്ളി മണ്ഡലം കമ്മിറ്റി മീലാദ് മീറ്റ് കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍ ഉദ്ഘാടനം ചെയ്യുന്നു

മനാമ: കെഎംസിസി ബഹ്‌റൈന്‍ കൊടുവള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 'ഹുബ്ബുറസൂല്‍ മീലാദ് മീറ്റ് 2025' മനാമ കെഎംസിസി ഓഡിറ്റോറിയത്തില്‍  നടന്നു. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടി കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മന്‍സൂര്‍ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. മൗലിദ് പാരായണത്തോടെ തുടങ്ങിയ പരിപാടിയില്‍ സമസ്ത ബഹ്റൈന്‍ പ്രസിഡന്റ്  സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ ദുആ നേതൃത്വം നല്‍കി. കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സഹീര്‍ കാട്ടാമ്പള്ളി, സമസ്ത നേതാക്കളായ വി.കെ കുഞ്ഞമ്മദ് ഹാജി, അബ്ദുല്‍ വാഹിദ് നിഷാന്‍ ബാഖവി, അന്‍വരി, മുഹമ്മദ് ബാഖവി, സുഫിയാന്‍ ഉസ്താദ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷംസുദ്ദീന്‍ വെള്ളികുളങ്ങര, കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി പി കെ ഇസഹാഖ്, കോഴിക്കോട് ജില്ലാ സെക്രട്ടറി മുഹമ്മദ് സിനാന്‍ തുടങ്ങിയവര്‍ പരിപാടിക്ക് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കെഎംസിസി ബഹ്‌റൈന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഷാജഹാന്‍ പരപ്പന്‍പൊയില്‍ മുഖ്യപ്രഭാഷകനായ പ്രമുഖ മതപണ്ഡിതനും പ്രാസംഗികനുമായ സിംസാറുല്‍ ഹഖ് ഹുദവിയെ ബിഷ്റ്റ് അണിയിച്ച് സ്വീകരിച്ചു. 

കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന ഭാരവാഹികള്‍, വിവിധ ജില്ല, മണ്ഡലം, ഏരിയ, പഞ്ചായത്ത്, സെന്‍ട്രല്‍ മാര്‍ക്കറ്റ്, മനാമ സൂക്ക് കമ്മിറ്റി, സമസ്ത ബഹ്‌റൈന്‍ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സാനിദ്ധ്യം പരിപാടിയുടെ വിജയത്തിന്റെ മാറ്റ് വര്‍ദ്ധിപ്പിച്ചു. പരിപാടിയുടെ മുഖ്യസ്‌പോണ്‍സര്‍ വാദിമ ബിസിനസ് സൊല്യൂഷന്‍സ് മാനേജിംങ് ഡയറക്ടര്‍ ജുനൈദ് വാദിമക്ക് ഉപഹാര സമര്‍പ്പണം നടത്തി. കെഎംസിസി ബഹ്‌റൈന്‍ കൊടുവള്ളി മണ്ഡലം ഭാരവാഹികളായ സാബിഖ് പുല്ലാളൂര്‍, ലത്തീഫ് മുക്കം, ഷമീര്‍ നരിക്കുനി, മുനീര്‍ എരിഞ്ഞിക്കോത്ത്, കാദര്‍ അണ്ടോണ, നൗഷാദ് ചെമ്പ്ര, മുര്‍ഷിദ് പാറന്നൂര്‍, മുഷാരിഫ് ടി പി, ജാബിര്‍ പെയ്യക്കണ്ടി, ഫിറോസ് ഖാന്‍, മുനീര്‍ മാനിപുരം, സുബൈര്‍ കച്ചേരിമുക്ക്, സലീം എപി, തുടങ്ങിയവര്‍ സംഘാടനത്തിന് നേതൃത്വം നല്‍കി. കൊടുവള്ളി മണ്ഡലം ജനറല്‍ സെക്രട്ടറി റഫീഖ് മുണ്ടോചാലില്‍ സ്വാഗതവും ട്രഷറര്‍ തമീം തച്ചംപൊയില്‍ നന്ദിയും പറഞ്ഞു.
 

Content Highlights: kmcc bahrain koduvally committe milad meet 2025