ഇന്ത്യൻ സ്വാതന്ത്ര്യദിനം കെഎംസിസി ബഹ്റൈൻ സമുചിതമായി ആഘോഷിക്കും

മനാമ: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ വിപുലമായ രീതിയിൽ ആഘോഷിക്കാൻ കെഎംസിസി ബഹ്റൈൻ തീരുമാനിച്ചു. സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15 ശനിയാഴ്ച രാവിലെ കെഎംസിസി ബഹ്റൈൻ ആസ്ഥാനത്ത് ദേശീയപതാക ഉയർത്തുന്നതോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് എട്ടുമണിക്ക് വിദ്യാർഥീവിദ്യാർഥിനികളുടെ മാർച്ച് പാസ്റ്റ് അരങ്ങേറും.
വൈകുന്നേരം അഞ്ചുമണി മുതൽ കെഎംസിസി ആസ്ഥാനത്തെ ഇ. അഹമ്മദ് മെമ്മോറിയൽ ഹാളിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരവും, ഭരണഘടന നിർമ്മാണവും അവലംബിച്ചു കൊണ്ടുള്ള ദേശീയോദ്ഗ്രഥന ചിത്രപ്രദർശനം സംഘടിപ്പിക്കും. തുടർന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഹാളിൽ ദേശഭക്തി ഗാനാലാപന മത്സരവും, വിദ്യാർത്ഥികൾക്കായി പ്രച്ഛന്നവേഷ മത്സരവും അരങ്ങേറും. സ്വാതന്ത്യദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തോടെ പരിപാടികൾക്ക് സമാപനം കുറിക്കും.
സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ മുഴുവൻ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുക്കണമെന്ന് കെഎംസിസി ബഹ്റൈൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു. മത്സരങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 35195778, 33673767 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Content Highlights: KMCC Bahrain Independence Day 2026, India 80th Independence Day Bahrain, Bahrain Indian community events, KMCC Bahrain August 15 celebrations