ബഹ്റൈന്‍ കേരളീയ സമാജം ലോക പരിസ്ഥിതി ദിനം ആചരിച്ചു

മനാമ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ബഹ്റൈന്‍ കേരളീയ സമാജം സമാജം അങ്കണത്തില്‍ വൃക്ഷതൈകള്‍ നട്ടു. സമാജം അസിസ്റ്റന്റ് സെക്രട്ടറി മഹേഷ് ജി. പിള്ള ചടങ്ങിന് നേതൃത്വം നല്‍കി. സമാജത്തിന്റെ ഗാര്‍ഡന്‍ ക്ലബ് സംഘടിപ്പിച്ച പരിപാടിയില്‍ സമാജം വൈസ് പ്രസിഡന്റ് ദിലീഷ് കുമാര്‍ വി.എസ്., ട്രഷറര്‍ ദേവദാസ് കുന്നത്ത്, മുന്‍ ഭരണ സമിതി അംഗം വറുഗീസ് ജോര്‍ജ്ജ്, ഗാര്‍ഡന്‍ ക്ലബ് കണ്‍വീനര്‍ അശോക് കുമാര്‍, ഗാര്‍ഡന്‍ ക്ലബ് കമ്മിറ്റി അംഗങ്ങള്‍, സമാജം അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മനുഷ്യന്‍ പ്രകൃതിയെ സംരക്ഷിക്കുന്നുണ്ടെങ്കിലും കുറച്ചു കൂടെ കാര്യക്ഷമമായി ഇടപെടുന്നതിന്റെ ആവശ്യകത ഉയര്‍ത്തിപ്പിടിക്കുന്നതിനായി പരിസ്ഥിതി ദിനാചരണം മാറേണ്ടതാണ് എന്ന് സമാജം വൈസ് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. വൃക്ഷതൈകള്‍ നട്ടതിലൂടെ പരിസ്ഥിതി സംരക്ഷണത്തില്‍ സമാജത്തിന്റെ പങ്ക് കൂടുതല്‍ ശക്തിപ്പെടുത്താന്‍ സമാജം പ്രതിജ്ഞാബദ്ധമായി എന്ന് സമാജം ട്രഷറര്‍ ദേവദാസ് കുന്നത്ത് അറിയിച്ചു.
Content Highlights: Bahrain Keraleeya Samajam observed world environment day