മലയാളം മിഷൻ പ്രവേശനോത്സവവും മെഗാ തിരുവാതിരയും മന്ത്രി പി. സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും

പിസി വിഷ്ണുനാഥ് | Photo: facebook.com/pcvishnunadh.in
പിസി വിഷ്ണുനാഥ് | Photo: facebook.com/pcvishnunadh.in

മനാമ: ബഹ്റൈൻ കേരളീയ സമാജത്തിന്റെ വിപുലമായ ഓണാഘോഷ പരിപാടിയായ 'ശ്രാവണം 2026'ന് കൂടുതൽ മിഴിവേകി കേരള സാംസ്‌കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് സെപ്റ്റംബർ 11-ന് വെള്ളിയാഴ്ച ബഹ്റൈനിലെത്തും.

മന്ത്രിയുടെ ബഹ്റൈൻ സന്ദർശനത്തിന്റെ ഭാഗമായി രാവിലെ 11 മണിക്ക് നടക്കുന്ന മലയാളം മിഷൻ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും. വൈകിട്ട് 6 മണിക്ക് ബഹ്റൈൻ കേരളീയ സമാജത്തിൽ വനിത വേദി അവതരിപ്പിക്കുന്ന 'അരുദ്ര' മെഗാ തിരുവാതിരയിലും മന്ത്രി പി. സി. വിഷ്ണുനാഥ് മുഖ്യാതിഥിയായി പങ്കെടുക്കും. പ്രവാസി മലയാളികളുടെ സാംസ്‌കാരിക പൈതൃകവും കേരളത്തിന്റെ കലാ-സാംസ്‌കാരിക പാരമ്പര്യവും ഒരുമിപ്പിക്കുന്ന ഈ രണ്ട് പ്രധാന പരിപാടികളിലേക്കും ബഹ്റൈനിലെ മുഴുവൻ മലയാളി സുഹൃത്തുക്കളെയും സ്‌നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപ്പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ശ്രാവണം കമ്മിറ്റി ചെയർമാൻ ഹരീ കൃഷ്ണൻ ബി. നായർ എന്നിവർ അറിയിച്ചു.

Content Highlights: Kerala Cultural Minister P.C. Vishnunadh visits Bahrain on September 11, 2026., He will inaugurate the Malayalam Mission Praveshanolsavam at 11 AM., He will be the chief guest at the 'Arudra' Mega Thiruvathira organized by Vanitha Vedi at 6 PM., Events are hosted by Bahrain Kerala Samajam (BKS) as part of Shravanam 2026.