കെസിഎ 'ഓണം പൊന്നോണം 2025' ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 26 വരെ

മനാമ: ബഹ്‌റൈനിലെ പ്രമുഖസാംസ്‌കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷന്‍ (കെസിഎ) 'കെസിഎ- ബിഎഫ്‌സി ഓണം പൊന്നോണം 2025' എന്ന പേരില്‍ ഓണാഘോഷം സംഘടിപ്പിക്കുന്നു. വിവിധ സാംസ്‌കാരിക പരിപാടികളും ഓണവുമായി ബന്ധപ്പെട്ട മത്സരങ്ങളും ഉള്‍പ്പെടെ ആസ്വാദകര്‍ക്ക് ദൃശ്യവിരുന്നാകുന്ന ഓണാഘോഷ പരിപാടികള്‍ ഓഗസ്റ്റ് 29-ന് ആരംഭിച്ച് സെപ്റ്റംബര്‍ 26-ന് ഗ്രാന്‍ഡ് ഫിനാലെയോടെ പര്യവസാനിക്കും. ഓഗസ്റ്റ് 29 വെള്ളിയാഴ്ച ഉദ്ഘാടന പരിപാടിയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും.
ആഘോഷത്തിന്റെ പതാക ഉയര്‍ത്തല്‍ ചടങ്ങോടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകള്‍ സമാരംഭിക്കും. ഓണവുമായി ബന്ധപ്പെട്ട് ഓപ്പണ്‍ ടു ഓള്‍ കാറ്റഗറിയിലും മെമ്പേഴ്‌സ് ഓണ്‍ലി കാറ്റഗറിയിലുമായി പരമ്പരാഗത മത്സരങ്ങള്‍ സംഘടിപ്പിക്കും.
ഓണാഘോഷ പരിപാടികള്‍ക്കൊപ്പം പായസം, തിരുവാതിര, ഓണപ്പാട്ട്, പരമ്പരാഗത ഓണം വസ്ത്രധാരണ മത്സരമായ 'തനിമലയാളി' ഓണപ്പുടവ, പഞ്ചഗുസ്തി, പൂക്കളം എന്നിവയില്‍ മത്സരം സംഘടിപ്പിക്കും. ബഹ്‌റൈനിലെ പ്രൊഫഷണല്‍ ടീമുകള്‍ മാറ്റുരയ്ക്കുന്ന വടംവലി മത്സരം സെപ്റ്റംബര്‍ 19-ന് കെസിഎ അങ്കണത്തില്‍ നടക്കും. പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തില്‍ സെപ്തംബര്‍ 26 വെള്ളിയാഴ്ച കെസിഎ പരിസരത്ത് ഗ്രാന്‍ഡ് ഫിനാലെ പരിപാടി നടക്കും. വ്യത്യസ്ത വിഭവങ്ങളോടെ സ്വാദിഷ്ടമായ 'ഓണസദ്യ' സെപ്റ്റംബര്‍ 12 വെള്ളിയാഴ്ച കെസിഎ ഹാളില്‍ നടക്കും.
ഓണാഘോഷ കമ്മിറ്റി ചെയര്‍മാന്‍ റോയ് സി. ആന്റണി, വൈസ് ചെയര്‍മാന്‍ തോമസ് ജോണ്‍, പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ് ആയ ജോബി ജോര്‍ജ്, ബോണ്‍സി ജിതിന്‍, പ്രോഗ്രാം കണ്‍വീനഴ്സും കെസിഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും കോര്‍ ഗ്രൂപ്പ് അംഗങ്ങളും ഉള്‍പ്പെട്ട 51 അംഗ സംഘാടകസമിതിയാണ് കെസിഎ- ബിഎഫ്‌സി 'ഓണം പൊന്നോണം 2025' ഓണാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Content Highlights: Kerala Catholic Association Onam celebration