കെ.സി.ഇ.സി. മാർ തിമൊഥെയോസ് തിരുമേനിയ്ക്ക് സ്വീകരണം നൽകി

കെ.സി.ഇ.സി. യുടെ നേത്യത്വത്തില്‍ റവ. തോമസ് മാര്‍ തിമൊഥെയോസ് തിരുമേനിയ്ക്ക് നല്‍കിയ സ്വീകരണ യോഗത്തില്‍ നിന്ന്.
കെ.സി.ഇ.സി. യുടെ നേത്യത്വത്തില്‍ റവ. തോമസ് മാര്‍ തിമൊഥെയോസ് തിരുമേനിയ്ക്ക് നല്‍കിയ സ്വീകരണ യോഗത്തില്‍ നിന്ന്.

മനാമ:ബഹ്‌റൈനിലെ എപ്പിസ്‌കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിലിന്റെ (കെ.സി.ഇ.സി.) നേത്യത്വത്തിൽ മലങ്കര മാർത്തോമ്മാ സഭയുടെ കോട്ടയം -കൊച്ചി ഭദ്രസനാധിപൻ റവ. തോമസ് മാർ തിമൊഥെയോസ് തിരുമേനിയ്ക്ക് സ്വീകരണം നൽകി. കെ.സി.ഇ.സി. പ്രസിഡന്റ് റവ. സ്ലീബാ പോൾ കോർ എപ്പിസ്‌കോപ്പയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിന് ജനറൽ സെക്രട്ടറി റിച്ചി കളത്തൂരേത്ത് സ്വാഗതവും ട്രഷറർ ഏബ്രഹാം തോമസ് നന്ദിയും രേഖപ്പെടുത്തി.

ബഹ്‌റൈൻ മാർത്തോമ്മാ പാരീഷിൽ നടത്തിയ സ്വീകരണ യോഗത്തിന് കെ.സി.ഇ.സി. വൈസ് പ്രസിഡന്റുമാരായ റവ. ബിജു ജോൺ, റവ. മാത്യൂസ് ഡേവിഡ്, റവ. അനീഷ് സാമുവേൽ ജോൺ, റവ. ഫാദർ റിജോ ചാക്കോ, റവ. സാമുവേൽ വർഗ്ഗീസ്, എന്നിവർ ആശംസകൾ അർപ്പിച്ചു. അഭിവന്ദ്യ തിരുമേനിയുടെ മറുപടി പ്രസംഗത്തിൽ കെ.സി.ഇ.സി. യുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ഈ രാജ്യത്ത് നമുക്ക് നൽകിയിരിക്കുന്ന ആരാധനാ സ്വാതന്ത്ര്യത്തിന് ഇവിടുത്തെ രാജ കുടുംബത്തിനോടും ജനങ്ങളോടും എന്നും നന്ദി ഉള്ളവരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.