കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷൻ ഓണാഘോഷം

മനാമ : കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷൻ സംഘടിപ്പിക്കുന്ന 2026-ലെ ഓണാഘോഷ പരിപാടിയായ 'പൂവിളി 2026'-ന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ നിർവ്വഹിച്ചു. അസോസിയേഷൻ സെക്രട്ടറി നിജിൽ രമേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ, ആക്ടിങ് പ്രസിഡൻറ് ഹർഷ ശ്രീഹരി അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡൻറ് റിതിൻരാജ് അടക്കമുള്ളവർ പങ്കെടുത്ത ചടങ്ങിൽ മെമ്പർഷിപ് സെക്രെട്ടറി ലിബീഷ് വി നന്ദി രേഖപെടുത്തി.
Content Highlights: Kannur Jilla Pravasi Association organized Poovili 2026 Onam celebrations., Official logo was unveiled by former Indian School Chairman Abraham John in Manama., Event presided over by Acting President Harsha Sreehari, with welcome speech by Secretary Nijil Ramesh.