ബഹ്‌റൈനിൽ വിജയ് ചിത്രം ‘ജനനായകൻ’ റിലീസ് ചെയ്തു; ആവേശത്തോടെ ആരാധകർ

മനാമ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ പുതിയ ചിത്രമായ ‘ജനനായകൻ’ സിനിമയുടെ ഗ്രാന്റ് റിലീസ് ബഹ്‌റൈനിൽ വിപുലമായ ആഘോഷങ്ങളോടെ സംഘടിപ്പിച്ചു. ബഹ്‌റൈൻ ‘വിജയ് മക്കൾ ഇയക്ക’വും ടി.വി.കെ ബഹ്‌റൈനും സംയുക്തമായി ഡാന മാളിലെ എപിക്‌സ് സിനിമാസിൽ വെച്ചാണ് ആഘോഷങ്ങൾ ഒരുക്കിയത്. നൂറുകണക്കിന് ആരാധകരും കുടുംബങ്ങളും പങ്കെടുത്ത ചടങ്ങ് ആവേശകരമായ പരിപാടികളാൽ ശ്രദ്ധേയമായി.
റിലീസിനോടനുബന്ധിച്ച് നടന്ന നൃത്ത പ്രകടനങ്ങളും പരമ്പരാഗത വാദ്യമേളങ്ങളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ബഹ്‌റൈനിലെ വിജയ് ആരാധകരുടെ സ്‌നേഹവും പിന്തുണയുമാണ് പരിപാടിയിലൂടെ പ്രതിഫലിച്ചതെന്ന് സംഘാടകർ അറിയിച്ചു.
Content Highlights: Grand release of Joseph Vijay's film Jananayakan in Bahrain., Organized jointly by Vijay Makkal Iyakkam and TVK Bahrain., Celebrations held at Apex Cinemas, Dana Mall., Event featured traditional music and dance performances by fans.