ഐ.വൈ.സി.സി മനാമ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണം

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്റൈൻ മനാമ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. മനാമയിലെ ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റിൽ നടന്ന പരിപാടി, ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ നിർണായക പങ്കുവഹിച്ച ഇന്ദിരാഗാന്ധിയുടെ ജീവിതവും രാഷ്ട്രീയ പ്രവർത്തനങ്ങളും രാജ്യത്തിന് നൽകിയ സംഭാവനകളും അനുസ്മരിക്കുന്നതിനായാണ് ഒരുക്കിയത്.
മനാമ ഏരിയ പ്രസിഡന്റ് ജസീൽ പറമ്പത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് റിച്ചി കളത്തൂരേത്ത് ഉദ്ഘാടനം ചെയ്തു.
ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലും ഭരണരംഗത്തും ഇന്ദിരാഗാന്ധി വഹിച്ച പങ്ക് ഏറെ പ്രാധാന്യമർഹിക്കുന്നതാണെന്നും അവരുടെ ഭരണകാലത്തെ നിർണായക തീരുമാനങ്ങളും നേതൃത്വവും ഇന്നും രാഷ്ട്രീയ ചർച്ചകളിൽ പ്രസക്തമാണെന്നും സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.
അനസ് റഹിം മുഖ്യപ്രഭാഷണം നടത്തി. ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ ജീവിതം, ഭരണനേതൃത്വം, രാജ്യത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടുകൾ, ഇന്ത്യൻ രാഷ്ട്രീയത്തിൽ അവർ ചെലുത്തിയ സ്വാധീനം തുടങ്ങിയ വിഷയങ്ങൾ അനുസ്മരണത്തിന്റെ ഭാഗമായി ചർച്ച ചെയ്തു. ഷെമിലി പി. ജോൺ അനുസ്മരണ പ്രഭാഷണം നടത്തി. ഇന്ത്യൻ രാഷ്ട്രീയത്തിലെ വനിതാ നേതൃത്വത്തിന്റെ ചരിത്രത്തിൽ ഇന്ദിരാഗാന്ധിക്കുള്ള സ്ഥാനവും പൊതുപ്രവർത്തനരംഗത്തെ അവരുടെ സംഭാവനകളും അവർ എടുത്തുപറഞ്ഞു.
ഐ.വൈ.സി.സി ബഹ്റൈൻ മുൻ പ്രസിഡന്റുമാരായ അജ്മൽ ചാലിൽ, ബേസിൽ നെല്ലിമറ്റം, ദേശീയ സെക്രട്ടറി സലിം അബുതാലിബ്, ദേശീയ ട്രഷറർ ഷഫീക് സൈഫുദ്ദീൻ എന്നിവരും അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.
മനാമ ഏരിയ സെക്രട്ടറി റോഷൻ ആന്റണി സ്വാഗതം ആശംസിച്ചു. ഏരിയ പ്രസിഡന്റ് ജസീൽ പറമ്പത്ത് അധ്യക്ഷപ്രസംഗം നടത്തി. ഏരിയ ട്രഷറർ ഫിജാസ് നന്ദി രേഖപ്പെടുത്തി.
ഇന്ദിരാഗാന്ധിയുടെ ജീവിതവും രാഷ്ട്രീയ പാരമ്പര്യവും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും ഇത്തരം അനുസ്മരണ പരിപാടികൾ സഹായകരമാകുമെന്ന് സംഘാടകർ അറിയിച്ചു.
Content Highlights: IYCC Bahrain’s Manama Area Committee held a memorial meeting to reflect on Indira Gandhi’s political legacy and her contributions to India.